#Meppayur #House Fire #Fire Force #Kozhikode #Kitchen Fire
മേപ്പയൂര്‍: കീഴ്പയ്യൂര്‍ റോഡിലെ കൊട്ടാരമുക്ക് തയ്യില്‍ അഷറഫിന്റെ വീടിന് ഇന്ന് ഉച്ചയോടെ തീ പിടിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടുത്ത വിവരമറിഞ്ഞ് പേരാമ്പ്ര ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷനില്‍ നിന്ന് സ്റ്റേഷന്‍ ഓഫീസര്‍ പി.കെ. ഭരതന്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ബൈജു എന്നിവരുടെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റ് അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി.
ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ തീ നിയന്ത്രണവിധേയമാക്കി. തീ പിടുത്തത്തില്‍ വീടിന്റെ അടുക്കള ഭാഗവും ഡ്രോയിംഗ് റൂമും പൂര്‍ണമായും കത്തി നശിച്ചു. ഫ്രിഡ്ജുകള്‍, കിച്ചന്‍ ക്യാബിനറ്റ്, അടുക്കള ഉപകരണങ്ങള്‍, വാതിലുകള്‍, ജനലുകള്‍, ടിവി, മറ്റ് വൈദ്യുത ഉപകരണങ്ങള്‍ എന്നിവയ്ക്കും കാര്യമായ നാശനഷ്ടമുണ്ടായി.
ഒ.കെ. വേണു, വിജീഷ്, സനല്‍ രാജ്, ജിനേഷ്, സജിത്ത്, ഗിരീഷ്, സത്യന്‍, ജിഷാദ് എന്നീ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും ഹോംഗാര്‍ഡ് വിജേഷ്, രതീഷ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. നാട്ടുകാരും അഗ്‌നിശമന പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിച്ചു. സംഭവത്തില്‍ ഏകദേശം 5 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി വീട്ടുകാര്‍ പറഞ്ഞു.
Content Highlight: Fire Breaks Out at House in Perambra Meppayur, Kitchen and Living Room Damaged





























.jpg)







.jpg)
