---
title: "ചങ്ങരോത്ത് പഞ്ചായത്തില്‍ സ്‌കൂള്‍ കേന്ദ്രീകരിച്ച് ഷിഗല്ല ബോധവത്കരണ ക്ലാസ് നടത്തി"
english_title: "Shigella Awareness Class Organized in Changaroth Panchayat"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/374504/changaroth-shigella-awareness-class-health-department"
published_at: "2026-07-25T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a645c029a944_lk.JPG"
keywords: ["Changaroth", "Shigella", "Health Awareness", "Health Department"]
---

# ചങ്ങരോത്ത് പഞ്ചായത്തില്‍ സ്‌കൂള്‍ കേന്ദ്രീകരിച്ച് ഷിഗല്ല ബോധവത്കരണ ക്ലാസ് നടത്തി

> **Lead Summary:** ചങ്ങരോത്ത്: പഞ്ചായത്ത് പരിധിയില്‍ ഷിഗല്ല രോഗം റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ബോധവത്കരണ ക്ലാസ് നടത്തി. ചങ്ങരോത്ത് ഹോളി ഫാമിലി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മഹേഷ് കുട്ടമ്പത്ത് വിഷയാവതരണം നടത്തി.

## Article Content

ചങ്ങരോത്ത്: പഞ്ചായത്ത് പരിധിയില്‍ ഷിഗല്ല രോഗം റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ബോധവത്കരണ ക്ലാസ് നടത്തി. ചങ്ങരോത്ത് ഹോളി ഫാമിലി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മഹേഷ് കുട്ടമ്പത്ത് വിഷയാവതരണം നടത്തി.

വിദ്യാര്‍ത്ഥികളാണ് പരിപാടിയില്‍ പ്രധാനമായും പങ്കെടുത്തത്. ഷിഗല്ല രോഗത്തിന്റെ ലക്ഷണങ്ങള്‍, രോഗാണു പകരുന്ന പ്രധാന വഴികള്‍, വീട്ടിലും പൊതുഇടങ്ങളിലും പാലിക്കേണ്ട പ്രതിരോധ മാര്‍ഗങ്ങള്‍ എന്നിവയെക്കുറിച്ച് ക്ലാസില്‍ വിശദമായ വിവരങ്ങള്‍ നല്‍കി. വ്യക്തിശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകത, കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുന്നതിന്റെ പ്രാധാന്യം, സുരക്ഷിതമായ കുടിവെള്ളം ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം എന്നിവയും വിദ്യാര്‍ത്ഥികള്‍ക്ക് വിശദീകരിച്ചു. ഭക്ഷണം മൂടിവെക്കുക, പഴകിയ ഭക്ഷണം ഒഴിവാക്കുക, പച്ചക്കറികളും പഴങ്ങളും നന്നായി കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങളും ക്ലാസില്‍ എടുത്തുപറഞ്ഞു.

എന്‍എസ്എസ് വളണ്ടിയര്‍മാരുടെ സഹകരണത്തോടെ പൊതുജനങ്ങള്‍ക്കിടയില്‍ ഷിഗല്ല ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാനും തീരുമാനിച്ചു. വരും ദിവസങ്ങളില്‍ സ്‌കൂള്‍ കേന്ദ്രീകരിച്ചും പൊതുജനങ്ങള്‍ക്കിടയിലും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനിച്ചു. പഞ്ചായത്തിലെ മുഴുവന്‍ സ്‌കൂളുകളിലും സമാന ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/374504/changaroth-shigella-awareness-class-health-department)