---
title: "മേഞ്ഞാണ്യം വില്ലേജ് ഓഫീസ് സൗന്ദര്യവത്കരിക്കാന്‍ പേരാമ്പ്ര റോട്ടറി ക്ലബ്ബ് രംഗത്ത് "
english_title: "Perambra Rotary Club to beautify Menjanyam Village Office"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/37451/perambra-rotary-club-to-beautify-menjanyam-village-office"
published_at: "2022-04-13T16:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6256b207d2d51_ROTTERY1.JPG"
keywords: []
---

# മേഞ്ഞാണ്യം വില്ലേജ് ഓഫീസ് സൗന്ദര്യവത്കരിക്കാന്‍ പേരാമ്പ്ര റോട്ടറി ക്ലബ്ബ് രംഗത്ത് 

> **Lead Summary:** **പേരാമ്പ്ര : **നിരവധിയായ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തി ജനമനസ്സില്‍ സ്ഥാനം പിടിച്ച റോട്ടറി ക്ലബ്ബിന്റെ എംബെലിഷ് പബ്ലിക് പ്ലേസ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര : **നിരവധിയായ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തി ജനമനസ്സില്‍ സ്ഥാനം പിടിച്ച റോട്ടറി ക്ലബ്ബിന്റെ എംബെലിഷ് പബ്ലിക് പ്ലേസ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.

പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് പരിപാടി ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ഷാജു മാസ്റ്റേഴ്‌സ് അധ്യക്ഷത വഹിച്ചു. പേരാമ്പ്രയിലെ മേഞ്ഞാണ്യം വില്ലേജ് ഓഫീസില്‍ സൗന്ദര്യവത്കരണം നടത്തുകയാണ് പ്രോഗ്രാമിലൂടെ ചെയ്യുന്നത്.

ഗ്രാമപഞ്ചായത്ത് വികസനസമിതി കണ്‍വീനര്‍ കര്‍മ്മ ശ്രീധരന്‍, കെ.കെ. രാജീവന്‍, കെ. വത്സരാജ്, ആര്‍.കെ. രജീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

വില്ലേജ് ഓഫീസര്‍ കെ.കെ. വിനോദ് സ്വാഗതവും റോട്ടറി ക്ലബ്ബ് സെക്രട്ടറി എന്‍.പി. സുധീഷ് നന്ദിയും പറഞ്ഞു. കെ.ടി. വിശ്വനാഥന്‍ നായര്‍, വേണു തോട്ടത്തില്‍, ഗിരീഷ് മഹിമ, പി.പി. രാജബാലന്‍, ഇ.ടി. സത്യന്‍, വി.സി. നാരായണന്‍ നമ്പ്യാര്‍, സുരഭി സുരേഷ്, കെ. രാമചന്ദ്രന്‍ മൂസ നടുക്കണ്ടി, കെ. ജോളി എന്നിവര്‍ പങ്കെടുത്തു.

പ്രോമിസ് ദന്തല്‍ കെയറിലെ ഡോക്ടര്‍ രഞ്ജിത്ത്, മാസ്റ്റേഴ്‌സ് ഗാര്‍മെന്റ്‌സ് പ്രൊപ്പ്രൈറ്റര്‍ സാജു, സി.കെ. മെറ്റീരിയല്‍ ഉടമ ബിജു ചാലിക്കര എന്നിവരുടെ സഹായത്തോടെയാണ് പ്രോഗ്രാം നടത്തുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/37451/perambra-rotary-club-to-beautify-menjanyam-village-office)