---
title: "ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ മെമ്പര്‍ തറുവയി അന്തരിച്ചു"
english_title: "Former Cheruvannur Grama Panchayat member Tharuvai passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/374548/former-cheruvannur-grama-panchayat-member-tharuvai-passed-away"
published_at: "2026-07-25T14:28:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a647c8cd4880_tyyt.JPG"
keywords: []
---

# ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ മെമ്പര്‍ തറുവയി അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര: **ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ മുന്‍ അംഗവും സിപിഐ (എം) ചെറുവണ്ണൂര്‍ ലോക്കല്‍ കമ്മിറ്റി മുന്‍ മെമ്പറുമായ തറുവയി അന്തരിച്ചു.

## Article Content

**പേരാമ്പ്ര: **ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ മുന്‍ അംഗവും സിപിഐ (എം) ചെറുവണ്ണൂര്‍ ലോക്കല്‍ കമ്മിറ്റി മുന്‍ മെമ്പറുമായ തറുവയി അന്തരിച്ചു.

2010 മുതല്‍ 2015 വരെ ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിന്റെ ഒന്നാം വാര്‍ഡ് മെമ്പറായി പ്രവര്‍ത്തിച്ചു. സിപിഐ (എം) ആവള വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയായും പ്രവര്‍ത്തിച്ച അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലും പ്രാദേശിക സാമൂഹിക രംഗത്തും സജീവ സാന്നിധ്യമായിരുന്നു.

ഭാര്യ സൂഹറ. മക്കള്‍ ജിറാഷ്, ജിഷാദ്. മരുമക്കള്‍ ഷംന (എടവരാട്), ജസ്‌ന (എടവരാട്). സഹോദരങ്ങള്‍ മൂസ്സ (മൂഴിക്കല്‍), ആയിഷ (നടേമ്മല്‍), സുബൈദ (ചെറുവണ്ണൂര്‍), ഫാത്തിമ (ചെറുവണ്ണൂര്‍), പരേതരായ അമ്മത്, മൊയ്തു, ഇബ്രാഹിം മുസലിയാര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/374548/former-cheruvannur-grama-panchayat-member-tharuvai-passed-away)