---
title: "മുസ്ലിംലീഗ് സംസ്ഥാനഫണ്ട് ശേഖരണം ഉദ്ഘാടനം"
english_title: "Inauguration of Muslim League State Fundraising"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/37455/inauguration-of-muslim-league-state-fundraising"
published_at: "2022-04-13T17:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6256b6fca6105_FUND1.JPG"
keywords: []
---

# മുസ്ലിംലീഗ് സംസ്ഥാനഫണ്ട് ശേഖരണം ഉദ്ഘാടനം

> **Lead Summary:** **പേരാമ്പ്ര **: 'എന്റെ പാര്‍ട്ടിക്ക് എന്റെ ഹദിയ' എന്ന ശീര്‍ഷകത്തില്‍ മുസ്ലിംലീഗ് സംസ്ഥാന തലത്തില്‍ നടത്തുന്ന ഫണ്ട്ശേഖരണത്തിന്റെ കക്കാട് വാര്‍ഡ്തല ഉദ്ഘാടനം കെഎംസിസി നേതാവ് കക്കാട് റാഫിയില്‍ നിന്നും സ്വീകരിച്ച് ജില്ലാ സെക്രട്ടറി സി.പി.എ. അസീസ് ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര **: 'എന്റെ പാര്‍ട്ടിക്ക് എന്റെ ഹദിയ' എന്ന ശീര്‍ഷകത്തില്‍ മുസ്ലിംലീഗ് സംസ്ഥാന തലത്തില്‍ നടത്തുന്ന ഫണ്ട്ശേഖരണത്തിന്റെ കക്കാട് വാര്‍ഡ്തല ഉദ്ഘാടനം കെഎംസിസി നേതാവ് കക്കാട് റാഫിയില്‍ നിന്നും സ്വീകരിച്ച് ജില്ലാ സെക്രട്ടറി സി.പി.എ. അസീസ് ഉദ്ഘാടനം ചെയ്തു.

എന്‍.കെ. അസീസ് അധ്യക്ഷത വഹിച്ചു. കെ.പി. റസാഖ്, സി.പി. ഹമീദ്, കെ.പി. നിയാസ്, എന്‍.കെ. മുസ്തഫ, കെ. പി. യൂസഫ്, മജീദ് ഡീലക്‌സ്, എ.സി. റഷീദ്, റാഫി കക്കാട്, എം.സി. സിദ്ദീഖ്, എം.സി. സിനാന്‍, സി.പി. യാസീന്‍, കെ.പി. ദില്‍ഷാദ് എന്നിവര്‍ സംസാരിച്ചു.

എം. സിയാസിര്‍ സ്വാഗതവും എന്‍.കെ. മുസ്തഫ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/37455/inauguration-of-muslim-league-state-fundraising)