---
title: "കര്‍ക്കിടകമല്ലേ: പേരാമ്പ്രയില്‍ ആയുര്‍വേദ ഫുഡ് ഫെസ്റ്റിവലും ആരോഗ്യ ബോധവല്‍ക്കരണ ക്ലാസും"
english_title: "Ayurveda Food Festival and Health Awareness Class Held in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/374578/perambra-ayurveda-food-festival-health-awareness-class"
published_at: "2026-07-25T16:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6494c07c0c5_puls.JPG"
keywords: ["Ayurveda", "Food Festival", "Perambra", "Karkidakam", "Health Awareness"]
---

# കര്‍ക്കിടകമല്ലേ: പേരാമ്പ്രയില്‍ ആയുര്‍വേദ ഫുഡ് ഫെസ്റ്റിവലും ആരോഗ്യ ബോധവല്‍ക്കരണ ക്ലാസും

> **Lead Summary:** **പേരാമ്പ്ര: **കര്‍ക്കിടക മാസത്തിലെ ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതി പേരാമ്പ്രയില്‍ 'മഴയല്ലേ' എന്ന പേരില്‍ ആയുര്‍വേദ ഫുഡ് ഫെസ്റ്റിവലും ആരോഗ്യ ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **കര്‍ക്കിടക മാസത്തിലെ ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതി പേരാമ്പ്രയില്‍ 'മഴയല്ലേ' എന്ന പേരില്‍ ആയുര്‍വേദ ഫുഡ് ഫെസ്റ്റിവലും ആരോഗ്യ ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു.

ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ പേരാമ്പ്ര ഏരിയ കമ്മിറ്റിയും ഇന്‍ഡസ് ആയുര്‍വേദ അക്കാദമിയും ഓയിസ്‌ക ഇന്റര്‍നാഷണല്‍ പേരാമ്പ്ര ചാപ്റ്ററും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. 

ശനിയാഴ്ച കാലത്ത് പേരാമ്പ്ര ഇന്‍ഡസ് ആയുര്‍വേദ അക്കാദമിയില്‍ വെച്ച് നടന്ന പരിപാടി ഓയിസ്‌ക ഇന്റര്‍നാഷണല്‍ പേരാമ്പ്ര വനിതാ വിഭാഗം സെക്രട്ടറി എം. ഇന്ദുമതി ഉദ്ഘാടനം ചെയ്തു.

ഡോ. സനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് അംഗം ഡോ. സുഗേഷ് കുമാര്‍ ജി.എസ് മുഖ്യാതിഥിയായി പങ്കെടുത്തു.

ഓയിസ്‌ക ഇന്റര്‍നാഷണല്‍ പേരാമ്പ്ര ചാപ്റ്റര്‍ സെക്രട്ടറി പുനത്തില്‍ അബ്ദുള്ള, വി.വി ശശിധരന്‍ ഓയിസ്‌ക, മൂസ ഓയിസ്‌ക, ഇന്‍ഡസ് ആയുര്‍വേദ അക്കാദമി എം.ഡി ശ്രീനി സുകൃതം എന്നിവര്‍ സംസാരിച്ചു.

കര്‍ക്കിടക മാസത്തില്‍ കഴിക്കേണ്ട ആരോഗ്യകരമായ ആഹാരങ്ങളെ കുറിച്ച് പരിപാടിയില്‍ വിശദീകരിച്ചു. മഴക്കാല രോഗങ്ങളും അവയുടെ പ്രതിരോധ മാര്‍ഗങ്ങളും സംബന്ധിച്ച് ഡോ. വി.പി ജീജ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു.

ഔഷധഗുണങ്ങള്‍ നഷ്ടപ്പെടാതെയും രുചിവൈവിധ്യത്തോടെയും തയ്യാറാക്കിയ വിഭവങ്ങളാണ് ഫുഡ് ഫെസ്റ്റിവലിന്റെ പ്രധാന ആകര്‍ഷണം. ഇന്‍ഡസ് ആയുര്‍വേദ പഞ്ചകര്‍മ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ വിവിധ വിഭവങ്ങള്‍ മത്സരത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ഔഷധ സസ്യങ്ങള്‍ ചേര്‍ത്തുള്ള കഞ്ഞി, സ്‌നാക്‌സ് തുടങ്ങി നിരവധി വിഭവങ്ങള്‍ ഫെസ്റ്റില്‍ ഒരുക്കിയിരുന്നു. പരിപാടിക്ക് ഡോ. മേനക, ഡോ. നീതു, ഡോ. കിഷോര്‍ ലാല്‍, ഡോ. അവീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പേരാമ്പ്ര ഏരിയ സെക്രട്ടറി ഡോ. ജീജ വി.പി സ്വാഗതം പറഞ്ഞ ചടങ്ങിന്.ഇന്‍ഡസ് ആയുര്‍വേദ വിദ്യാര്‍ത്ഥിനി കുമാരി ശ്രീലക്ഷ്മി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/374578/perambra-ayurveda-food-festival-health-awareness-class)