---
title: "മേപ്പയ്യൂരില്‍ റമദാന്‍ - വിഷു - ഈസ്റ്റര്‍ ഖാദി മേള ആരംഭിച്ചു "
english_title: "Ramadan-Vishu-Easter Khadi Fair kicks off in Meppayyur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/37459/ramadan-vishu-easter-khadi-fair-kicks-off-in-meppayyur"
published_at: "2022-04-13T17:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6256b9b52aac2_KHADI1.JPG"
keywords: []
---

# മേപ്പയ്യൂരില്‍ റമദാന്‍ - വിഷു - ഈസ്റ്റര്‍ ഖാദി മേള ആരംഭിച്ചു 

> **Lead Summary:** **മേപ്പയ്യൂര്‍** : ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് കോഴിക്കോട് പ്രൊജക്റ്റിന്റെ കീഴില്‍ മേപ്പയ്യൂര്‍ ടൗണില്‍ റമദാന്‍ - വിഷു - ഈസ്റ്റര്‍ വിപണമേള ആരംഭിച്ചു.

## Article Content

**മേപ്പയ്യൂര്‍** : ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് കോഴിക്കോട് പ്രൊജക്റ്റിന്റെ കീഴില്‍ മേപ്പയ്യൂര്‍ ടൗണില്‍ റമദാന്‍ - വിഷു - ഈസ്റ്റര്‍ വിപണമേള ആരംഭിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജന്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ ഗ്രാമപഞ്ചായത്തംഗം ഇ.കെ. റാബിയ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍ മുജീബ് കോമത്തിന് ഖാദി വസ്ത്രങ്ങള്‍ നല്‍കി ആദ്യവില്‍പ്പന നിര്‍വ്വഹിച്ചു.

ബ്ലോക്ക് പഞ്ചായത്തംഗം എ.പി. രമ്യ, ഗ്രാമപഞ്ചായത്തംഗം മിനി അശോകന്‍, മുജീബ് കോമത്ത്, ആന്തേരി ഗോപാലകൃഷ്ണന്‍, പി. പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു. പ്രൊജക്ട് ഓഫീസര്‍ കെ. ഷിബി സ്വാഗതവും കെ. ശോഭ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/37459/ramadan-vishu-easter-khadi-fair-kicks-off-in-meppayyur)