---
title: "എഴുത്ത് ചിന്താശേഷിയെ ശക്തിപ്പെടുത്തുന്നു: ഡോ. ടി.കെ. ഷാജഹാന്‍"
english_title: "Writing Strengthens Thinking Ability: Dr. T.K. Shajahan at Koyilandy Camp"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/374697/koyilandy-ullorukkam-camp-dr-shajahan-writing-thinking"
published_at: "2026-07-26T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a65a72ceaa99_puls.JPG"
keywords: []
---

# എഴുത്ത് ചിന്താശേഷിയെ ശക്തിപ്പെടുത്തുന്നു: ഡോ. ടി.കെ. ഷാജഹാന്‍

> **Lead Summary:** **കൊയിലാണ്ടി: **തൃശൂര്‍ കേരളവര്‍മ്മ കോളേജിലെ മുന്‍ അധ്യാപകനും എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. പി.വി. പ്രകാശ് ബാബുവിന്റെ അനുസ്മരണ ദിനത്തിന്റെ ഭാഗമായി കൊയിലാണ്ടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു സയന്‍സ് വിദ്യാര്‍ത്ഥികള്‍ക്കായി 'ഉള്ളൊരുക്കം' പഠന ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**കൊയിലാണ്ടി: **തൃശൂര്‍ കേരളവര്‍മ്മ കോളേജിലെ മുന്‍ അധ്യാപകനും എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. പി.വി. പ്രകാശ് ബാബുവിന്റെ അനുസ്മരണ ദിനത്തിന്റെ ഭാഗമായി കൊയിലാണ്ടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു സയന്‍സ് വിദ്യാര്‍ത്ഥികള്‍ക്കായി 'ഉള്ളൊരുക്കം' പഠന ക്യാമ്പ് സംഘടിപ്പിച്ചു.

എന്‍.ഐ.ടി സൂറത്കല്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ടി.കെ. ഷാജഹാന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. എഴുത്തുവിദ്യ മനുഷ്യന്റെ ചിന്താശേഷിയെ ശക്തിപ്പെടുത്തുന്നുവെന്നും, ചിന്തയാണ് എഴുത്തിനും സര്‍ഗാത്മകതയ്ക്കും അടിസ്ഥാനം. ചിന്തയുടെ ആവിഷ്‌കാരമാണ് എഴുത്ത്. മഹാന്മാരുടെ ചിന്തകളെ അവര്‍ എഴുതി വെച്ചു.

ശാസ്ത്ര സത്യങ്ങള്‍ പലതും ഈ എഴുത്തുകളിലെ വസ്തുതകളെ വേര്‍തിരിച്ചെടുത്തതാണ്. മൊബൈല്‍ ഫോണ്‍ സമയം കവരുന്ന ഈ കാലത്ത് വിദ്യാര്‍ത്ഥികള്‍ ചിന്തിക്കാന്‍ സമയം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.ഡോ. എന്‍.വി മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. 

രാവിലെ 9 മണി മുതല്‍ വൈകുന്നേരം 6 മണി വരെ നാല് സെഷനുകളിലായാണ് ക്യാമ്പ് നടന്നത്. ചിത്രകാരനും കെമിസ്ട്രി അധ്യാപകനുമായ അഭിലാഷ് തിരുവോത്ത് ശാസ്ത്രം, കല, ജീവിതം എന്ന വിഷയത്തില്‍ ക്ലാസെടുത്തു.

എഴുത്തും ചിന്തയും എന്ന വിഷയത്തില്‍ ഡോ. ടി.കെ ഷാജഹാന്‍, ശാസ്ത്ര വിദ്യാര്‍ത്ഥികള്‍ സാഹിത്യം പഠിക്കണോ? എന്ന വിഷയത്തില്‍ ആര്‍. ഷിജുവും, നാം നമ്മെ അറിയുന്നു എന്ന വിഷയത്തില്‍ എന്‍എസ്എസ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്. ശ്രീചിത്തും ക്ലാസുകള്‍ നയിച്ചു. 

പ്രിന്‍സിപ്പാള്‍ എന്‍.വി. പ്രദീപ് കുമാര്‍, പിടിഎ പ്രസിഡണ്ട് എ. സജീവ് കുമാര്‍, എസ്.എം.സി ചെയര്‍മാന്‍ പി. പ്രവീണ്‍ കുമാര്‍, കെ. ലിജിന, എ.കെ അഷറഫ്, ആര്‍.എസ് തേജപ്രിയ, കെ് ദീപ്ത സന്ദീപ്, ബി.എസ്, നിയോണ ഹിരണ്‍മയ, ഗാഥ നായര്‍, എസ്. നിക്ത, ആര്‍.ആരാധ്യ, ദിനേശ്, ജി. അയന തുടങ്ങിയവര്‍ സംസാരിച്ചു.

ശാസ്ത്രവും സാഹിത്യവും ചേര്‍ത്തുള്ള പഠനാനുഭവം വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ ചിന്തകള്‍ക്ക് വഴിയൊരുക്കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/374697/koyilandy-ullorukkam-camp-dr-shajahan-writing-thinking)