---
title: "'ന്യൂസ് ക്യാമറയ്ക്ക് പിന്നില്‍': പി.പി. സലീമിന്റെ പുസ്തക കവര്‍ പ്രകാശനം ചെയ്തു"
english_title: "'Behind the News Camera': P.P. Saleem's book cover released at thrissur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/374783/behind-the-news-camera-pp-saleems-book-cover-released-at-thrissur"
published_at: "2026-07-26T23:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a66513f1f036_uytt.JPG"
keywords: []
---

# 'ന്യൂസ് ക്യാമറയ്ക്ക് പിന്നില്‍': പി.പി. സലീമിന്റെ പുസ്തക കവര്‍ പ്രകാശനം ചെയ്തു

> **Lead Summary:** **തൃശ്ശൂര്‍: **കൈരളി ന്യൂസ് മുന്‍ ചീഫ് ക്യാമറാമാനും സിപിഐ എം ജില്ലാ കമ്മിറ്റി നവമാധ്യമ പ്രവര്‍ത്തകനുമായ പി.പി. സലിം രചിച്ച 'ന്യൂസ് ക്യാമറയ്ക്ക് പിന്നില്‍' എന്ന പുസ്തകത്തിന്റെ പരിഷ്‌കരിച്ച രണ്ടാം പതിപ്പിന്റെ കവര്‍ പ്രകാശനം ചെയ്തു.

## Article Content

**തൃശ്ശൂര്‍: **കൈരളി ന്യൂസ് മുന്‍ ചീഫ് ക്യാമറാമാനും സിപിഐ എം ജില്ലാ കമ്മിറ്റി നവമാധ്യമ പ്രവര്‍ത്തകനുമായ പി.പി. സലിം രചിച്ച 'ന്യൂസ് ക്യാമറയ്ക്ക് പിന്നില്‍' എന്ന പുസ്തകത്തിന്റെ പരിഷ്‌കരിച്ച രണ്ടാം പതിപ്പിന്റെ കവര്‍ പ്രകാശനം ചെയ്തു.

ദൃശ്യമാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും മാധ്യമരംഗത്തെ വാര്‍ത്തകളുടെ പിന്നാമ്പുറ കഥകള്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഏറെ പ്രയോജനകരമായ ഗ്രന്ഥമാണിത്. വീഡിയോ ജേണലിസ്റ്റുകളുടെ അനുഭവസാക്ഷ്യങ്ങളും അനുഭവക്കുറിപ്പുകളുമാണ്. കേരളത്തിലെ വീഡിയോ ജേണലിസത്തിന്റെ ചരിത്ര വഴികള്‍ തിരയുന്നവര്‍ക്കുള്ള മികച്ച പഠനസാമഗ്രി കൂടിയാണ്. ക്യാമറമാന്മാര്‍ നേരിടുന്ന അപകടകരമായ സാഹചര്യങ്ങളും റിസ്‌ക് നിറഞ്ഞ തൊഴില്‍ അന്തരീക്ഷവും ഒട്ടും തനിമ ചോരാതെ പുസ്തകത്തില്‍ വിവരിക്കുന്നു. ഡോ. ജോണ്‍ ബ്രിട്ടാസ് എം.പി.യാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്.

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന്റെ കവര്‍ പ്രകാശനം സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ദേശാഭിമാനി റസിഡന്റ് എഡിറ്ററുമായ എം. സ്വരാജും സിപിഐ എം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ കെ.വി. അബ്ദുല്‍ ഖാദറും ചേര്‍ന്ന് നിര്‍വ്വഹിച്ചു.

ചടങ്ങില്‍ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം.എം. വര്‍ഗീസ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ യു.പി. ജോസഫ്, പി.കെ. ഷാജന്‍, പി.കെ. ഡേവിസ് എന്നിവര്‍ പങ്കെടുത്തു. പുസ്തകം ഉടന്‍ തന്നെ സംസ്ഥാനത്തുടനീളമുള്ള കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സ്റ്റാളുകളില്‍ ലഭ്യമാകുന്നതാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/374783/behind-the-news-camera-pp-saleems-book-cover-released-at-thrissur)