---
title: "ആവളയില്‍ അപൂര്‍വ മലബാര്‍ ഗ്ലൈഡിംഗ് തവളയുടെ സാന്നിധ്യം; നാട്ടുകാര്‍ക്ക് കൗതുകം"
english_title: "Rare Malabar Gliding Frog Spotted in Avala, Kozhikode"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/374784/rare-malabar-gliding-frog-found-avala-kozhikode"
published_at: "2026-07-27T00:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a66578537e4d_fro.JPG"
keywords: []
---

# ആവളയില്‍ അപൂര്‍വ മലബാര്‍ ഗ്ലൈഡിംഗ് തവളയുടെ സാന്നിധ്യം; നാട്ടുകാര്‍ക്ക് കൗതുകം

> **Lead Summary:** **പേരാമ്പ്ര: **വളരെ അപൂര്‍വമായ ഇനത്തില്‍പ്പെട്ട മലബാര്‍ ഗ്ലൈഡിംഗ് തവളയെ പേരാമ്പ്ര ആവളയില്‍ കണ്ടെത്തി. ആവള സ്വദേശി ടി.കെ ആവളയുടെ വീട്ടിലെ മാവിന്റെ ഇലയുടെ മുകളിലാണ് ഈ അപൂര്‍വ ജീവിയെ കണ്ടത്. പശ്ചിമഘട്ട മലനിരകളില്‍ മാത്രം കണ്ടുവരുന്ന ഒരു ഇനമാണ് മലബാര്‍ ഗ്ലൈഡിംഗ് തവള.

## Article Content

**പേരാമ്പ്ര: **വളരെ അപൂര്‍വമായ ഇനത്തില്‍പ്പെട്ട മലബാര്‍ ഗ്ലൈഡിംഗ് തവളയെ പേരാമ്പ്ര ആവളയില്‍ കണ്ടെത്തി. ആവള സ്വദേശി ടി.കെ ആവളയുടെ വീട്ടിലെ മാവിന്റെ ഇലയുടെ മുകളിലാണ് ഈ അപൂര്‍വ ജീവിയെ കണ്ടത്. പശ്ചിമഘട്ട മലനിരകളില്‍ മാത്രം കണ്ടുവരുന്ന ഒരു ഇനമാണ് മലബാര്‍ ഗ്ലൈഡിംഗ് തവള.

നാട്ടിന്‍പുറങ്ങളില്‍ വളരെ അപൂര്‍വമായേ ഇവയെ കാണാറുള്ളൂ. അതിനാല്‍ തന്നെ തവളയെ കാണാനെത്തുന്നവരുടെ തിരക്കാണ് ഇപ്പോള്‍ ആവളയില്‍. ഇലകളില്‍ ഒട്ടിപ്പിടിച്ച് ഇരിക്കാനും ഒരു മരത്തില്‍ നിന്ന് മറ്റൊന്നിലേക്ക് തെന്നി പറക്കാനും പ്രത്യേക കഴിവുള്ള ജീവിയാണ് ഇത്. കാലുകളിലെ ചര്‍മ്മത്തിന്റെ വിടര്‍ച്ചയാണ് ഇത്തരത്തില്‍ പറക്കാന്‍ ഇവയെ സഹായിക്കുന്നത്.

ശാസ്ത്രീയമായി Rhacophorus malabaricus എന്നാണ് ഇവ അറിയപ്പെടുന്നത്. തവളയെ കണ്ട വിവരം നാട്ടുകാര്‍ക്കിടയില്‍ വേഗത്തില്‍ പടര്‍ന്നു. ഈ അപൂര്‍വ കാഴ്ച കാണാന്‍ നിരവധി ആളുകളാണ് ടി.കെ ആവളയുടെ വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

ജൈവവൈവിധ്യത്തിന്റെ കാര്യത്തില്‍ പശ്ചിമഘട്ടത്തിന് എത്രമാത്രം പ്രാധാന്യമുണ്ടെന്നതിന്റെ ഉദാഹരണമാണ് ഈ കണ്ടെത്തല്‍ എന്ന് നാട്ടുകാര്‍ പറയുന്നു. കാലാവസ്ഥാ വ്യതിയാനങ്ങളും ആവാസവ്യവസ്ഥയുടെ സംരക്ഷണവും കാരണമാണ് ഇത്തരം അപൂര്‍വ ജീവികളെ നാട്ടില്‍ കാണാന്‍ കഴിയുന്നതെന്നും പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകത ഇത് ഓര്‍മ്മിപ്പിക്കുന്നുണ്ടെന്നും നാട്ടുകാര്‍ കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/374784/rare-malabar-gliding-frog-found-avala-kozhikode)