---
title: "മുതുവണ്ണാച്ചയില്‍ കാര്‍ഗില്‍ ദിനം ആചരിച്ച് സോള്‍ജ്യേഴ്‌സ് കമ്മിറ്റി"
english_title: "Kargil Vijay Diwas Observed in Muthuvannacha by Soldiers Committee"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/374832/kargil-diwas-observed-muthuvannacha-soldiers-committee"
published_at: "2026-07-27T10:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a66e66cc984d_soi.jpg"
keywords: ["Kargil Diwas", "Muthuvannacha", "Soldiers Committee", "Indian Army"]
---

# മുതുവണ്ണാച്ചയില്‍ കാര്‍ഗില്‍ ദിനം ആചരിച്ച് സോള്‍ജ്യേഴ്‌സ് കമ്മിറ്റി

> **Lead Summary:** മുതുവണ്ണാച്ച: രാജ്യത്തിനായി ജീവന്‍ നല്‍കിയ ധീര ജവാന്മാരെ സ്മരിച്ച് മുതുവണ്ണാച്ച സോള്‍ജ്യേഴ്‌സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ കാര്‍ഗില്‍ ദിനം വിപുലമായി ആചരിച്ചു. സോള്‍ജ്യേഴ്‌സ് മുതുവണ്ണാച്ച കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ രക്തസാക്ഷികളുടെ സ്മരണയ്ക്കായി പുഷ്പാര്‍ച്ചനയും ദീപ സമര്‍പ്പണവും നടത്തി. കമ്മറ്റി സെക്രട്ടറി ഷൈജു തെക്കയില്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രസിഡന്റ് ഒ.കെ. ശ്രീധരന്‍ അധ്യക്ഷത വഹിച്ചു.

## Article Content

മുതുവണ്ണാച്ച: രാജ്യത്തിനായി ജീവന്‍ നല്‍കിയ ധീര ജവാന്മാരെ സ്മരിച്ച് മുതുവണ്ണാച്ച സോള്‍ജ്യേഴ്‌സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ കാര്‍ഗില്‍ ദിനം വിപുലമായി ആചരിച്ചു. സോള്‍ജ്യേഴ്‌സ് മുതുവണ്ണാച്ച കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ രക്തസാക്ഷികളുടെ സ്മരണയ്ക്കായി പുഷ്പാര്‍ച്ചനയും ദീപ സമര്‍പ്പണവും നടത്തി. കമ്മറ്റി സെക്രട്ടറി ഷൈജു തെക്കയില്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രസിഡന്റ് ഒ.കെ. ശ്രീധരന്‍ അധ്യക്ഷത വഹിച്ചു.

കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത സൈനികരുടെ ധീരതയും ത്യാഗവും ഓര്‍മ്മിക്കുന്ന ദിനമാണിതെന്ന് സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. പ്രദേശവാസികളായ വിജയന്‍, ഒ.കെ. കരുണാകരന്‍, കെ.സി. ബാബു തുടങ്ങിയവര്‍ സംസാരിച്ചു. ട്രഷറര്‍ കെ.എം ഉല്ലാസ് നന്ദിയും പറഞ്ഞു.

രാജ്യസ്‌നേഹവും ദേശീയ ബോധവും വളര്‍ത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവര്‍ സംസാരിച്ചു. രാജ്യത്തിനായി സേവനമനുഷ്ഠിച്ച ഭടന്‍മാരുടെ കുടുംബാംഗങ്ങള്‍, മുന്‍ സൈനികര്‍, നാട്ടുകാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. യുദ്ധത്തില്‍ വീരമൃത്യു വരിച്ചവര്‍ക്കും സേവനമനുഷ്ഠിക്കുന്നവര്‍ക്കും ആദരവ് അര്‍പ്പിച്ചുകൊണ്ടാണ് പരിപാടികള്‍ അവസാനിച്ചത്. ദേശീയോദ്ഗ്രഥനത്തിന്റെയും സൈനിക മൂല്യങ്ങളുടെയും സന്ദേശം പുതുതലമുറയിലേക്ക് എത്തിക്കുകയായിരുന്നു ഈ ആചരണത്തിന്റെ ലക്ഷ്യമെന്ന് സംഘാടകര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/374832/kargil-diwas-observed-muthuvannacha-soldiers-committee)