---
title: "മന്ത്രി കെ.എ. തുളസിയെ ആദരിച്ച് സെന്റ് ജോസഫ്‌സ് കോളേജ്"
english_title: "St. Joseph's College honors Minister K.A. Thulasi at eringalakkuda"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/374850/st-josephs-college-honors-minister-ka-thulasi-at-eringalakkuda"
published_at: "2026-07-27T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a66f1e2352d9_kuiy.jpg"
keywords: []
---

# മന്ത്രി കെ.എ. തുളസിയെ ആദരിച്ച് സെന്റ് ജോസഫ്‌സ് കോളേജ്

> **Lead Summary:** **ഇരിങ്ങാലക്കുട: **സെന്റ് ജോസഫ്‌സ് കോളെജിലെ പൂര്‍വവിദ്യാര്‍ത്ഥിനിയും മുന്‍ അധ്യാപികയും പട്ടികജാതി, പട്ടികവര്‍ഗ, പിന്നോക്ക വികസന വകുപ്പ് മന്ത്രിയുമായ കെ.എ. തുളസിക്ക് കോളെജ് മാനേജ്മെന്റും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയും ചേര്‍ന്ന് ആദരവൊരുക്കി. ക്യാമ്പസിലെത്തിയ മന്ത്രിയെ പൊന്നാടയും ഉപഹാരവും നല്‍കിയാണ് കോളെജ് അധികൃതരും സഹപാഠികളും ചേര്‍ന്ന് സ്വീകരിച്ചത്. പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന പ്രസിഡന്റ് ടെസ്സി വര്‍ഗീസ് മന്ത്രിയെ പൊന്നാട അണിയിച്ചപ്പോള്‍, പൂര്‍വവിദ്യാര്‍ത്ഥിനി ടിനു പോള്‍ ആലപ്പാട്ട് ഉപഹാരം സമ്മാനിച്ചു.

## Article Content

**ഇരിങ്ങാലക്കുട: **സെന്റ് ജോസഫ്‌സ് കോളെജിലെ പൂര്‍വവിദ്യാര്‍ത്ഥിനിയും മുന്‍ അധ്യാപികയും പട്ടികജാതി, പട്ടികവര്‍ഗ, പിന്നോക്ക വികസന വകുപ്പ് മന്ത്രിയുമായ കെ.എ. തുളസിക്ക് കോളെജ് മാനേജ്മെന്റും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയും ചേര്‍ന്ന് ആദരവൊരുക്കി. ക്യാമ്പസിലെത്തിയ മന്ത്രിയെ പൊന്നാടയും ഉപഹാരവും നല്‍കിയാണ് കോളെജ് അധികൃതരും സഹപാഠികളും ചേര്‍ന്ന് സ്വീകരിച്ചത്. പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന പ്രസിഡന്റ് ടെസ്സി വര്‍ഗീസ് മന്ത്രിയെ പൊന്നാട അണിയിച്ചപ്പോള്‍, പൂര്‍വവിദ്യാര്‍ത്ഥിനി ടിനു പോള്‍ ആലപ്പാട്ട് ഉപഹാരം സമ്മാനിച്ചു.

തന്റെ വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും സെന്റ് ജോസഫ്‌സ് കോളെജ് നല്‍കിയ വലിയ സ്വാധീനത്തെയും പ്രോത്സാഹനത്തെയും കുറിച്ച് മന്ത്രി കെ.എ. തുളസി ചടങ്ങില്‍ ഓര്‍ത്തെടുത്തു. സര്‍ക്കാര്‍ പ്രതിനിധി എന്ന നിലയില്‍ വിദ്യാര്‍ത്ഥികളുടെ ക്ഷേമത്തിനായി നടപ്പിലാക്കുന്ന വിവിധ ഫലപ്രദമായ പദ്ധതികളെക്കുറിച്ചും, അവയുടെ സാധ്യതകളെക്കുറിച്ച് യുവതലമുറ കൃത്യമായി അറിഞ്ഞിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മന്ത്രി വിശദമായി സംസാരിച്ചു.

സെന്റ് ജോസഫ്‌സ് കോളെജില്‍ മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന 'ഋതു' അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമായുള്ള ''ഋതുമുറ്റം'' ഉദ്ഘാടനവും ചടങ്ങില്‍ മന്ത്രി നിര്‍വ്വഹിച്ചു. തുമ്പപ്പൂക്കള്‍ നിറഞ്ഞ കോളെജ് മുറ്റത്ത് തുളസിത്തൈ നട്ടുകൊണ്ടാണ് മന്ത്രി മാതൃകാപരമായ ഉദ്ഘാടനകര്‍മ്മം പൂര്‍ത്തിയാക്കിയത്.

ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഡോ. സി. ബ്ലെസ്സി, ചരിത്രവിഭാഗം മുന്‍മേധാവി ഡോ. സി. രശ്മി, ചരിത്ര വിഭാഗം മേധാവി ഡോ. ജോസ് കുര്യാക്കോസ്, 'ഋതു' സ്റ്റുഡന്റ് കോ ഓര്‍ഡിനേറ്റര്‍ അരുണിമ എന്നിവര്‍ സംസാരിക്കുകയും, മന്ത്രിക്ക് ആശംസകള്‍ നേര്‍ന്ന് സംസാരിക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/374850/st-josephs-college-honors-minister-ka-thulasi-at-eringalakkuda)