---
title: "പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാരുടെ അനുസ്മരണവും ഹയ ഖദീജ പ്രാര്‍ത്ഥന സദസും നടത്തി"
english_title: "Remembrance Meeting and Prayer Gathering Held in Karayad Madrasa"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/374902/karayad-madrasa-remembrance-prayer-meeting-ali-kutty-musliyar"
published_at: "2026-07-27T13:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a671245a9f67_ert.jpg"
keywords: ["Karayad", "Darussalam Madrasa", "Ali Kutty Musliyar", "Samastha"]
---

# പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാരുടെ അനുസ്മരണവും ഹയ ഖദീജ പ്രാര്‍ത്ഥന സദസും നടത്തി

> **Lead Summary:** കാരയാട്: വിടപറഞ്ഞ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ കെ. ആലിക്കുട്ടി മുസ്ല്യാരുടെ അനുസ്മരണവും അകാലത്തില്‍ മരണമടഞ്ഞ കാരയാട് ദാറുസലാം മദ്രസയിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ഹയ ഖദീജയ്ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന സദസും ദാറുസലാം മദ്രസയില്‍ വെച്ച് നടത്തി. മത-സാമൂഹിക രംഗത്തെ പ്രമുഖരും നാട്ടുകാരും വിദ്യാര്‍ത്ഥികളും ചടങ്ങില്‍ പങ്കെടുത്തു.

## Article Content

കാരയാട്: വിടപറഞ്ഞ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ കെ. ആലിക്കുട്ടി മുസ്ല്യാരുടെ അനുസ്മരണവും അകാലത്തില്‍ മരണമടഞ്ഞ കാരയാട് ദാറുസലാം മദ്രസയിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ഹയ ഖദീജയ്ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന സദസും ദാറുസലാം മദ്രസയില്‍ വെച്ച് നടത്തി. മത-സാമൂഹിക രംഗത്തെ പ്രമുഖരും നാട്ടുകാരും വിദ്യാര്‍ത്ഥികളും ചടങ്ങില്‍ പങ്കെടുത്തു.

പരിപാടി സിദ്ദീഖ് നൂജൂമി ഉദ്ഘാടനം ചെയ്തു. സമസ്തയുടെ നേതൃത്വത്തിനും കേരളത്തിലെ ഇസ്ലാമിക പ്രബോധന രംഗത്തിനും പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാര്‍ നല്‍കിയ സംഭാവനകളെ അദ്ദേഹം അനുസ്മരിച്ചു. ഇ.കെ. അഹമദ് മൗലവി അധ്യക്ഷത വഹിച്ചു. ജൂറൈജ് ഫൈസി അനുസ്മരണ പ്രഭാഷണം നടത്തി. പ്രൊഫസറുടെ പാണ്ഡിത്യവും ലളിത ജീവിതവും സേവന സന്നദ്ധതയും പ്രഭാഷണത്തില്‍ എടുത്തുപറഞ്ഞു.

തുടര്‍ന്ന് അകാലത്തില്‍ മരണമടഞ്ഞ ദാറുസലാം മദ്രസ വിദ്യാര്‍ത്ഥിനി ഹയ ഖദീജയ്ക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തി. കുടുംബത്തിന് ആശ്വാസവും അനുഗ്രഹവും നേരുന്നതായിരുന്നു പ്രാര്‍ത്ഥനാ സദസ്. സൈഫുദ്ദീന്‍ മുസ്ല്യാര്‍, പി.കെ. അഹമദ് ഹാജി, എന്‍.എം യൂസഫ്, പി.പി. അബ്ദുള്‍ ഹമീദ് തുടങ്ങിയവര്‍ സംസാരിച്ചു. ബഷീര്‍ വടക്കയില്‍ സ്വാഗതവും പി.കെ. ബഷീര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/374902/karayad-madrasa-remembrance-prayer-meeting-ali-kutty-musliyar)