---
title: "പ്ലാന്‍ ഫണ്ട് വെട്ടിക്കുറച്ചത് അപലപനീയം: കേരള കോണ്‍ഗ്രസ് (എം)"
english_title: "Kerala Congress M Condemns Cut in Local Body Plan Fund"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/375056/kerala-congress-m-plan-fund-cut-local-bodies-balussery"
published_at: "2026-07-28T10:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a683355df4b8_ut.jpg"
keywords: ["Kerala Congress M", "Plan Fund", "Local Self Government", "Panchayat", "Balussery"]
---

# പ്ലാന്‍ ഫണ്ട് വെട്ടിക്കുറച്ചത് അപലപനീയം: കേരള കോണ്‍ഗ്രസ് (എം)

> **Lead Summary:** ബാലുശേരി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള പ്ലാന്‍ ഫണ്ട് പുതുക്കിയ ബജറ്റില്‍ വെട്ടിക്കുറച്ച നടപടിയില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി കേരള കോണ്‍ഗ്രസ് (എം) ബാലുശേരി നിയോജകമണ്ഡലം പ്രവര്‍ത്തക സമ്മേളനം. കഴിഞ്ഞ ബജറ്റില്‍ 692 കോടി രൂപ പ്ലാന്‍ ഫണ്ടായി വകയിരുത്തിയ സ്ഥാനത്ത് ഇപ്പോള്‍ 177 കോടി രൂപ മാത്രമാണ് നീക്കിവെച്ചിട്ടുള്ളത്. ഇത് അധികാര വികേന്ദ്രീകരണ പ്രക്രിയയുടെ കടയ്ക്കല്‍ കത്തിവെക്കുന്നതിനു തുല്യമാണെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു. ഈ നടപടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ദൈനംദിന നടത്തിപ്പിനെ പോലും അപകടത്തിലാക്കിയിരിക്കുകയാണ്. വന്യമൃഗശല്യം നേരിടുന്നത് മുതല്‍ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ വരെ മിക്ക പഞ്ചായത്തുകളും പ്ലാന്‍ ഫണ്ടിനെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ഫണ്ട് വെട്ടിക്കുറച്ചത് കാര്‍ഷിക മേഖലയിലെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുമെന്നും സമ്മേളനം വിലയിരുത്തി. തദ്ദേശ സ്ഥാപനങ്ങളുടെ പ്ലാന്‍ ഫണ്ട് ഉടന്‍ തന്നെ കഴിഞ്ഞ ബജറ്റിലേതുപോലെ പുനഃസ്ഥാപിക്കണമെന്ന് സമ്മേളനം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസ് (എം) ബാലുശേരി നിയോജകമണ്ഡലം പ്രസിഡന്റ് ബേബി പൂവ്വത്തിങ്കല്‍ അധ്യക്ഷത വഹിച്ച സമ്മേളനം ജില്ലാ സെക്രട്ടറി കെ.എം. പോള്‍സണ്‍ ഉദ്ഘാടനം ചെയ്തു. ജോസഫ് വെട്ടുകല്ലേല്‍, വില്‍സണ്‍ പാത്തിച്ചാലില്‍, ഷാജു പ്ലാത്തോട്ടം, എം.ടി. രാഘവന്‍, ഇ.ടി. സനീഷ്, കെ.കെ. സന്തോഷ്, ടോം തടത്തില്‍, സിനി ഷിജോ, സ്റ്റീഫന്‍ ഇലവുങ്കല്‍, പ്രിന്‍സ് കല്ലാനോട് തുടങ്ങിയവര്‍ സംസാരിച്ചു. ഫണ്ട് വെട്ടിക്കുറവിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനും സമ്മേളനം തീരുമാനിച്ചു.

## Article Content

ബാലുശേരി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള പ്ലാന്‍ ഫണ്ട് പുതുക്കിയ ബജറ്റില്‍ വെട്ടിക്കുറച്ച നടപടിയില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി കേരള കോണ്‍ഗ്രസ് (എം) ബാലുശേരി നിയോജകമണ്ഡലം പ്രവര്‍ത്തക സമ്മേളനം. കഴിഞ്ഞ ബജറ്റില്‍ 692 കോടി രൂപ പ്ലാന്‍ ഫണ്ടായി വകയിരുത്തിയ സ്ഥാനത്ത് ഇപ്പോള്‍ 177 കോടി രൂപ മാത്രമാണ് നീക്കിവെച്ചിട്ടുള്ളത്. ഇത് അധികാര വികേന്ദ്രീകരണ പ്രക്രിയയുടെ കടയ്ക്കല്‍ കത്തിവെക്കുന്നതിനു തുല്യമാണെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു. ഈ നടപടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ദൈനംദിന നടത്തിപ്പിനെ പോലും അപകടത്തിലാക്കിയിരിക്കുകയാണ്. വന്യമൃഗശല്യം നേരിടുന്നത് മുതല്‍ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ വരെ മിക്ക പഞ്ചായത്തുകളും പ്ലാന്‍ ഫണ്ടിനെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ഫണ്ട് വെട്ടിക്കുറച്ചത് കാര്‍ഷിക മേഖലയിലെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുമെന്നും സമ്മേളനം വിലയിരുത്തി. തദ്ദേശ സ്ഥാപനങ്ങളുടെ പ്ലാന്‍ ഫണ്ട് ഉടന്‍ തന്നെ കഴിഞ്ഞ ബജറ്റിലേതുപോലെ പുനഃസ്ഥാപിക്കണമെന്ന് സമ്മേളനം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസ് (എം) ബാലുശേരി നിയോജകമണ്ഡലം പ്രസിഡന്റ് ബേബി പൂവ്വത്തിങ്കല്‍ അധ്യക്ഷത വഹിച്ച സമ്മേളനം ജില്ലാ സെക്രട്ടറി കെ.എം. പോള്‍സണ്‍ ഉദ്ഘാടനം ചെയ്തു. ജോസഫ് വെട്ടുകല്ലേല്‍, വില്‍സണ്‍ പാത്തിച്ചാലില്‍, ഷാജു പ്ലാത്തോട്ടം, എം.ടി. രാഘവന്‍, ഇ.ടി. സനീഷ്, കെ.കെ. സന്തോഷ്, ടോം തടത്തില്‍, സിനി ഷിജോ, സ്റ്റീഫന്‍ ഇലവുങ്കല്‍, പ്രിന്‍സ് കല്ലാനോട് തുടങ്ങിയവര്‍ സംസാരിച്ചു. ഫണ്ട് വെട്ടിക്കുറവിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനും സമ്മേളനം തീരുമാനിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/375056/kerala-congress-m-plan-fund-cut-local-bodies-balussery)