---
title: "നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം: അര്‍ഷിന് അനുമോദന പ്രവാഹം"
english_title: "Koothali NEET Topper P.B. Arsh Honored for Public School Achievement"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/375070/koothali-neet-topper-pb-arsh-honored-public-school"
published_at: "2026-07-28T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a68401d6e0a8_rsh.jpg"
keywords: ["NEET Result", "P B Arsh", "Koothali", "Public School", "NP Balan Master"]
---

# നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം: അര്‍ഷിന് അനുമോദന പ്രവാഹം

> **Lead Summary:** കൂത്താളി: അങ്കണവാടി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെ ജന്മനാട്ടിലെ പൊതുവിദ്യാലയങ്ങളില്‍ മാത്രം പഠിച്ച് നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ പി.ബി. അര്‍ഷിന് അനുമോദന പ്രവാഹം.സാമ്പത്തിക പരാധീനതകള്‍ക്കിടയിലും പൊതുവിദ്യാലയങ്ങളില്‍ നിന്ന് ലഭിച്ച പഠന സൗകര്യങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തിയാണ് ഈ നേട്ടം കൈവരിച്ചത്.

## Article Content

കൂത്താളി: അങ്കണവാടി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെ ജന്മനാട്ടിലെ പൊതുവിദ്യാലയങ്ങളില്‍ മാത്രം പഠിച്ച് നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ പി.ബി. അര്‍ഷിന് അനുമോദന പ്രവാഹം.സാമ്പത്തിക പരാധീനതകള്‍ക്കിടയിലും പൊതുവിദ്യാലയങ്ങളില്‍ നിന്ന് ലഭിച്ച പഠന സൗകര്യങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തിയാണ് ഈ നേട്ടം കൈവരിച്ചത്.

അര്‍ഷിന്റെ വിജയം പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ക്ക് വലിയ പ്രചോദനമായിട്ടുണ്ട്. അര്‍ഷിനെ ആദരിക്കാന്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ വീട്ടിലെത്തുന്നുണ്ട്. കൂത്താളി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്‍.പി. ബാലന്‍ അര്‍ഷിനെ വീട്ടിലെത്തി ഉപഹാരം നല്‍കി ആദരിച്ചു. ഡോ. കെ.ജി. അടിയോടിയുടെ വീടിനടുത്തുനിന്ന് അഭിമാനത്തോടെ ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥി കൂടി വളര്‍ന്നുവരുന്നതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അന്തരിച്ച ഡോ. കെ.ജി. അടിയോടിയുടെ അടുത്ത സുഹൃത്ത് കൂടിയായിരുന്നു അദ്ദേഹം. ജന്മനാട്ടിലെ പൊതു വിദ്യാലയങ്ങളില്‍ മാത്രം പഠിച്ച് ഈ നേട്ടം കൈവരിച്ച അര്‍ഷ് തുടര്‍പഠനത്തിലും കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. കൂത്താളി സ്വദേശികളായ വി.കെ. ബാബുവിന്റെയും പ്രീജയുടെയും മകനാണ് അര്‍ഷ്.

മുന്‍ കെപിസിസി അംഗവും എല്‍ഡിഎഫ് പേരാമ്പ്ര നിയോജക മണ്ഡലം മുന്‍ കണ്‍വീനറുമായിരുന്ന എന്‍.പി. ബാലനോടൊപ്പം ഏഷ്യാനെറ്റ് പ്രതിനിധി അരുണ്‍കുമാര്‍ ഹരിദാസ്, ടി.വി. മുരളി, കെ.സി. കുഞ്ഞിക്കേളു എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/375070/koothali-neet-topper-pb-arsh-honored-public-school)