---
title: "കാര്‍ഗില്‍ വിജയ് ദിവസ്: ജില്ലയില്‍ സ്മരണാഞ്ജലിയും ദീപം തെളിക്കലും നടത്തി "
english_title: "Kargil Vijay Diwas 2025: Calicut Defence Trust to Hold Memorial in Kozhikode"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/375089/kargil-vijay-diwas-kozhikode-calicut-defence-trust-memorial"
published_at: "2026-07-28T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a684d5aad951_krg.jpg"
keywords: ["Kargil Vijay Diwas", "Kozhikode", "Calicut Defence Trust", "Indian Army"]
---

# കാര്‍ഗില്‍ വിജയ് ദിവസ്: ജില്ലയില്‍ സ്മരണാഞ്ജലിയും ദീപം തെളിക്കലും നടത്തി 

> **Lead Summary:** കോഴിക്കോട്: 1999-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ധീര സൈനികരുടെ ഓര്‍മ്മ പുതുക്കാനായി 27-ാമത് കാര്‍ഗില്‍ വിജയ് ദിവസം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സ്മരണാഞ്ജലിയും പ്രണാമം അര്‍പ്പിച്ചു കൊണ്ട് ദീപം തെളിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു.

## Article Content

കോഴിക്കോട്: 1999-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ധീര സൈനികരുടെ ഓര്‍മ്മ പുതുക്കാനായി 27-ാമത് കാര്‍ഗില്‍ വിജയ് ദിവസം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സ്മരണാഞ്ജലിയും പ്രണാമം അര്‍പ്പിച്ചു കൊണ്ട് ദീപം തെളിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു.

സൈനികരുടെയും അര്‍ദ്ധസൈനികരുടെയും പൂര്‍വ്വ സൈനികരുടെയും കൂട്ടായ്മയായ 'കാലിക്കറ്റ് ഡിഫന്‍സ് ട്രസ്റ്റ് ആന്‍ഡ് കെയര്‍' ന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. വടകര, പേരാമ്പ്ര, കുറ്റ്യാടി, കൊയിലാണ്ടി, കുന്നമംഗലം, ബാലുശ്ശേരി, കാക്കോടി എന്നീ പ്രധാന കേന്ദ്രങ്ങളിലാണ് അനുസ്മരണ പരിപാടികള്‍ നടക്കുക. മുന്‍ സൈനികര്‍, വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബാംഗങ്ങള്‍, സാമൂഹിക പ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിവര്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ വിവിധ കേന്ദ്രങ്ങളിലായി ചടങ്ങില്‍ പങ്കാളികളായി.

1999-ലെ കാര്‍ഗില്‍ പോരാട്ടത്തില്‍ 500-ലധികം ധീര ജവാന്മാരാണ് മാതൃഭൂമിക്കായി ജീവന്‍ നല്‍കിയത്. ഇന്ത്യയുടെ ഈ ചരിത്രവിജയവും രക്തസാക്ഷികളുടെ ത്യാഗവും ഓര്‍മ്മിക്കുന്നതിനായാണ് എല്ലാ വര്‍ഷവും ജൂലൈ 26 ന് 'കാര്‍ഗില്‍ വിജയ് ദിവസ്' ആയി രാജ്യം ആചരിക്കുന്നത്.

രാജ്യത്തിനുവേണ്ടി പോരാടിയ ധീരസൈനികര്‍ക്ക് ആദരമര്‍പ്പിക്കുന്ന ഈ സ്മരണാഞ്ജലി പരിപാടിയിലേക്ക് മുഴുവന്‍ പൊതുജനങ്ങളും പങ്കാളികളാകണമെന്ന് കാലിക്കറ്റ് ഡിഫന്‍സ് ട്രസ്റ്റ് ആന്‍ഡ് കെയര്‍ സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു. ദേശസ്‌നേഹവും ഐക്യവും ഊട്ടിയുറപ്പിക്കുകയാണ് പരിപാടികളുടെ ലക്ഷ്യം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/375089/kargil-vijay-diwas-kozhikode-calicut-defence-trust-memorial)