---
title: "പിടിഎ ജനറല്‍ ബോഡിയും രക്ഷാകര്‍ത്തൃ ബോധവല്‍ക്കരണ ക്ലാസും"
english_title: "Nochad AMLP School Holds PTA General Body and Parent Awareness Class"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/375096/nochad-amlp-school-pta-general-body-parent-awareness-class"
published_at: "2026-07-28T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a68517637151_bo.jpg"
keywords: ["Nochad", "AMLP School", "PTA", "Parent Awareness", "Academic Master Plan"]
---

# പിടിഎ ജനറല്‍ ബോഡിയും രക്ഷാകര്‍ത്തൃ ബോധവല്‍ക്കരണ ക്ലാസും

> **Lead Summary:** **നൊച്ചാട്: **നൊച്ചാട് എഎംഎല്‍പി സ്‌കൂളില്‍ പിടിഎ ജനറല്‍ ബോഡി യോഗവും രക്ഷിതാക്കള്‍ക്കായുള്ള ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. സ്‌കൂള്‍ അങ്കണത്തില്‍ നടന്ന യോഗം വാര്‍ഡ് അംഗം റസ് ല സിറാജ് ഉദ്ഘാടനം ചെയ്തു.

## Article Content

**നൊച്ചാട്: **നൊച്ചാട് എഎംഎല്‍പി സ്‌കൂളില്‍ പിടിഎ ജനറല്‍ ബോഡി യോഗവും രക്ഷിതാക്കള്‍ക്കായുള്ള ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. സ്‌കൂള്‍ അങ്കണത്തില്‍ നടന്ന യോഗം വാര്‍ഡ് അംഗം റസ് ല സിറാജ് ഉദ്ഘാടനം ചെയ്തു.

പുതിയ അധ്യയന വര്‍ഷത്തെ സ്‌കൂള്‍ പ്രവര്‍ത്തനങ്ങളും വികസന കാര്യങ്ങളും യോഗയില്‍ വിശദമായി ചര്‍ച്ച ചെയ്തു. ചടങ്ങില്‍ സ്‌കൂളിന്റെ അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ പ്രകാശനവും നടന്നു. പിടിഎ പ്രസിഡന്റ് എന്‍.പി. ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപിക എ.കെ. അസ്മ സ്വാഗതം പറഞ്ഞു. എന്‍ റിയാസ്, കെ.എ. ലിനിയ തുടങ്ങിയവര്‍ സംസാരിച്ചു.

സ്‌കൂളിന്റെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിനുമുള്ള നിര്‍ദ്ദേശങ്ങള്‍ യോഗത്തില്‍ അവതരിപ്പിച്ചു. യോഗത്തിന് ശേഷം രക്ഷിതാക്കള്‍ക്കായി പ്രത്യേക ബോധവല്‍ക്കരണ ക്ലാസ് നടന്നു. മോട്ടിവേറ്ററും ജാന്‍ ട്രസ്റ്റ് ഡയറക്ടറുമായ ജസ് ലിന അമേത്ത് ക്ലാസിന് നേതൃത്വം നല്‍കി.

കുട്ടികളുടെ പഠനത്തിലെ രക്ഷിതാക്കളുടെ പങ്ക്, ഡിജിറ്റല്‍ ലോകത്തെ വെല്ലുവിളികള്‍, മാനസികാരോഗ്യം, ലഹരി വിരുദ്ധ ബോധവല്‍ക്കരണം എന്നീ വിഷയങ്ങള്‍ ക്ലാസില്‍ ചര്‍ച്ച ചെയ്തു. രക്ഷിതാക്കളും അധ്യാപകരും ഒരുമിച്ച് പ്രവര്‍ത്തിച്ച് കുട്ടികളുടെ സമഗ്ര വികസനം സാധ്യമാക്കണമെന്ന് അവര്‍ പറഞ്ഞു. സ്‌കൂള്‍-രക്ഷാകര്‍ത്തൃ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള തീരുമാനങ്ങളും യോഗത്തില്‍ കൈക്കൊണ്ടു. നിരവധി രക്ഷിതാക്കള്‍ യോഗത്തിലും ക്ലാസിലും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/375096/nochad-amlp-school-pta-general-body-parent-awareness-class)