---
title: "വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു"
english_title: "edakandy koya passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/37513/edakandy-koya-passed-away"
published_at: "2022-04-14T08:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625793495b059_00000000  NEW CARD.JPG"
keywords: []
---

# വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

> **Lead Summary:** നടുവണ്ണൂര്‍: കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. കാവുന്തറ വെങ്ങളത്ത് കണ്ടി കടവിലെ എടക്കണ്ടി കോയ ആണ് മരണപ്പെട്ടത്.

## Article Content

നടുവണ്ണൂര്‍: കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. കാവുന്തറ വെങ്ങളത്ത് കണ്ടി കടവിലെ എടക്കണ്ടി കോയ ആണ് മരണപ്പെട്ടത്.

കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും, മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. മുസ്ലിം യൂത്ത് ലീഗ് നടുവണ്ണൂര്‍ പഞ്ചായത്ത് മുന്‍ കാല സെക്രട്ടറിയായിരുന്നു.

ഭാര്യ സുബൈദ. മക്കള്‍ ജയീഷ്, ജസി, ഷബ്ല. മരുമക്കള്‍ റഹീം (ചെറുവണ്ണൂര്‍), സവാദ് (ചെമ്മലപ്പുറം), റുക്‌സാന (ചാനിയംകടവ്). സഹോദരങ്ങള്‍ നഫീസ, ഉമ്മര്‍ കുട്ടി (ബഹ്‌റൈന്‍). ഖബറടക്കം വ്യാഴാഴ്ച ഉച്ചയോടെ കിഴുക്കോട് ജുമാ മസ്ജിദില്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/37513/edakandy-koya-passed-away)