---
title: "പാത്തിപ്പാറയില്‍ കഞ്ചാവുമായി യുവാവ് എക്‌സൈസിന്റെ പിടിയില്‍"
english_title: "Youth Arrested with 2.142 Kg Ganja in Pathippara by Balussery Excise"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/375205/pathippara-ganja-arrest-balussery-excise-operation-thoofan"
published_at: "2026-07-28T20:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a68c9563a626_kng.JPG"
keywords: ["Pathippara", "Ganja Seizure", "Balussery Excise", "Operation Thoofan", "Drug Arrest"]
---

# പാത്തിപ്പാറയില്‍ കഞ്ചാവുമായി യുവാവ് എക്‌സൈസിന്റെ പിടിയില്‍

> **Lead Summary:** പേരാമ്പ്ര: ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി ബാലുശ്ശേരി റേഞ്ച് എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ 2.142 കിലോഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. അവിടനല്ലൂര്‍ ഓച്ചുമ്മല്‍ വീട്ടിലെ അതുല്‍ ദീപു ആണ് പിടിയിലായത്. പാത്തിപ്പാറ മുക്കില്‍ നിരോധിത മയക്കുമരുന്നായ കഞ്ചാവ് കൈവശം വെച്ച നിലയിലാണ് പ്രതിയെ എക്‌സൈസ് സംഘം പിടികൂടിയത്.

## Article Content

പേരാമ്പ്ര: ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി ബാലുശ്ശേരി റേഞ്ച് എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ 2.142 കിലോഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. അവിടനല്ലൂര്‍ ഓച്ചുമ്മല്‍ വീട്ടിലെ അതുല്‍ ദീപു ആണ് പിടിയിലായത്. പാത്തിപ്പാറ മുക്കില്‍ നിരോധിത മയക്കുമരുന്നായ കഞ്ചാവ് കൈവശം വെച്ച നിലയിലാണ് പ്രതിയെ എക്‌സൈസ് സംഘം പിടികൂടിയത്.

ബാലുശ്ശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്. ധ്രുപദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. പ്രതിയില്‍ നിന്ന് കണ്ടെടുത്ത കഞ്ചാവ് എന്‍ഡിപിഎസ് നിയമപ്രകാരം കസ്റ്റഡിയിലെടുത്തു. ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി.

റെയ്ഡില്‍ കോഴിക്കോട് ഐ.ബി. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് പി.കെ. സബീറലി, സിവില്‍ എക്‌സൈസ് ഓഫീസര്‍ പി.കെ. ജിഷ്ണു, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ ഇ. വിനയ, ഡിസി സ്‌ക്വാഡ് അംഗങ്ങളായ പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് സി.പി. ഷാജു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി. അജിത്ത്, പി.എസ്. അഷില്‍ദ്, പി.പി. ജിത്തു എന്നിവര്‍ പങ്കെടുത്തു. പേരാമ്പ്ര മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. ജില്ലയില്‍ ലഹരിക്കെതിരെ ശക്തമായ പരിശോധനകള്‍ തുടരുമെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/375205/pathippara-ganja-arrest-balussery-excise-operation-thoofan)