---
title: "കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ പേരാമ്പ്ര യൂണിറ്റ് കണ്‍വെന്‍ഷന്‍"
english_title: "Kerala Hotel and Restaurant Association Perambra Unit Convention Held"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/375315/kerala-hotel-restaurant-association-perambra-unit-convention"
published_at: "2026-07-29T13:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a69ba13dab8c_kum.jpg"
keywords: ["KHRA", "Perambra", "Hotel Association", "Convention", "Hygiene Monitoring"]
---

# കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ പേരാമ്പ്ര യൂണിറ്റ് കണ്‍വെന്‍ഷന്‍

> **Lead Summary:** പേരാമ്പ്ര: കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ പേരാമ്പ്ര യൂണിറ്റ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. മലബാര്‍ ഭവനില്‍ വെച്ച് നടന്ന കണ്‍വെന്‍ഷന്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് എന്‍. സുഗുണന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സലാം പേരാമ്പ്ര അധ്യക്ഷത വഹിച്ചു.

## Article Content

പേരാമ്പ്ര: കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ പേരാമ്പ്ര യൂണിറ്റ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. മലബാര്‍ ഭവനില്‍ വെച്ച് നടന്ന കണ്‍വെന്‍ഷന്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് എന്‍. സുഗുണന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സലാം പേരാമ്പ്ര അധ്യക്ഷത വഹിച്ചു.

ഹോട്ടല്‍ വ്യവസായത്തിലെ ശുചിത്വവും സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഹൈജീന്‍ മോണിറ്ററിംഗ് കമ്മിറ്റിയുടെ ഉദ്ഘാടനം ജില്ലാ സെക്രട്ടറി സാദിഖ് സഹാറ നിര്‍വഹിച്ചു. ചടങ്ങില്‍ പേരാമ്പ്ര എംഎല്‍എ കെ.കെ. ഫാത്തിമ തഹിലിയ മുഖ്യാതിഥിയായി പങ്കെടുത്ത് ഉപഹാരം നല്‍കി ആദരിച്ചു.

ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഉദ്ഘാടനവും പ്രതിജ്ഞയും പേരാമ്പ്ര സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ടി. ശ്രീലക്ഷ്മി നിര്‍വഹിച്ചു. ബോധവല്‍ക്കരണ ക്ലാസിന് പേരാമ്പ്ര ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സന്തോഷ് കാരയാട് നേതൃത്വം നല്‍കി. വനിതാ വിംഗ് കമ്മിറ്റിയുടെ ഉദ്ഘാടനം ജില്ലാ സെക്രട്ടറി സജിന നിര്‍വഹിച്ചു.

ഹോട്ടലുകളിലെ ശുചിത്വം, ഭക്ഷ്യ സുരക്ഷ, തൊഴിലാളി ക്ഷേമം, നികുതി സംബന്ധമായ വിഷയങ്ങള്‍ എന്നിവ കണ്‍വെന്‍ഷനില്‍ വിശദമായി ചര്‍ച്ച ചെയ്തു. സുരക്ഷാ വകുപ്പ് ഓഫീസര്‍മാരായ ഫെബിന, ഷെയിന, ജില്ലാ ട്രഷറര്‍ ബഷീര്‍ ചിക്കീസ്, ശക്തിധരന്‍, ശില്ലാദ്, സുരേഷ് കുഞ്ഞിക്കണ്ടി തുടങ്ങിയവര്‍ സംസാരിച്ചു.

ജില്ലാ ട്രഷറര്‍ ബഷീര്‍ ചിക്കീസ്, ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് ആഷിക്, ഹൈജീന്‍ മോണിറ്ററിംഗ് ചെയര്‍മാന്‍ സുരേഷ് കുഞ്ഞിക്കണ്ടി, കുറ്റ്യാടി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പവിത്രന്‍, എം.ഡി.സി ചെയര്‍മാന്‍ ശക്തിധരന്‍, സംസ്ഥാന സെക്രട്ടറി രൂപേഷ് കോളിയോട്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. യൂണിറ്റ് പ്രസിഡന്റ് എം.എം. ചന്ദ്രന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജോയിന്റ് സെക്രട്ടറി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/375315/kerala-hotel-restaurant-association-perambra-unit-convention)