---
title: "കൊഴുക്കല്ലൂര്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘം ഓഫീസ് മേപ്പയൂരില്‍ ഉദ്ഘാടനം ചെയ്തു"
english_title: "Kozhukallur Labour Contract Cooperative Society Office Inaugurated at Mayyur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/375329/kozukallur-labour-contract-society-office-inauguration-mayyurr"
published_at: "2026-07-29T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a69c9fa918f2_lalalalal.JPG"
keywords: ["Kozhukallur", "Labour Contract", "Cooperative Society", "Mayyur", "Koyilandy MLA"]
---

# കൊഴുക്കല്ലൂര്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘം ഓഫീസ് മേപ്പയൂരില്‍ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **മേപ്പയ്യൂര്‍: **കൊഴുക്കല്ലൂര്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പുതിയ ഓഫീസ് ഉദ്ഘാടനം സംഘടിപ്പിച്ചു.മേപ്പയൂരില്‍ പുതിയ ഓഫീസ് കൊയിലാണ്ടി എം.എല്‍.എ അഡ്വ. കെ. പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**മേപ്പയ്യൂര്‍: **കൊഴുക്കല്ലൂര്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പുതിയ ഓഫീസ് ഉദ്ഘാടനം സംഘടിപ്പിച്ചു.മേപ്പയൂരില്‍ പുതിയ ഓഫീസ് കൊയിലാണ്ടി എം.എല്‍.എ അഡ്വ. കെ. പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.

തൊഴിലാളികളുടെ കൂട്ടായ്മയും സഹകരണ സംവിധാനവും ശക്തിപ്പെടുത്തുന്നതില്‍ സഹകരണ സംഘങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്നും, സാധാരണ തൊഴിലാളികള്‍ക്ക് തൊഴില്‍ സുരക്ഷയും ആനുകൂല്യങ്ങളും ഉറപ്പാക്കുന്നതിനൊപ്പം, തദ്ദേശ വികസന പ്രവര്‍ത്തനങ്ങളില്‍ സഹകരണ സംഘങ്ങള്‍ക്ക് മാതൃകാപരമായ ഇടപെടലുകള്‍ നടത്താന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

സൊസൈറ്റി പ്രസിഡണ്ട് കാരയാട്ട് ദിവാകരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. നിബിത ചടങ്ങില്‍ മുഖ്യാതിഥിയായി.

ബ്ലോക്ക് പഞ്ചായത്ത് അംഗം ജലീല്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.ടി. വിനോദന്‍, വി.പി. ജാഫര്‍ . സഹകാരികളായ പൂക്കോട്ട് ബാബുരാജ്, സി.എം. ബാബു, ഷബീര്‍ ജന്നത്ത്, കെ.കെ. രാഘവന്‍, സുധാകരന്‍ പുതുക്കുളങ്ങര, കെ.കെ. ബാലന്‍, കെ.കെ. വിജിത്ത് എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

സെക്രട്ടറി പി.കെ. രാഘവന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഇ. അശോകന്‍, കെ.പി. രാമചന്ദ്രന്‍, പി.കെ. അനീഷ്, കെ.പി. വേണുഗോപാല്‍, സന്തോഷ്, കെ ശശിധരന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പുതിയ ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ പ്രദേശത്തെ തൊഴിലാളികള്‍ക്ക് സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി ലഭ്യമാക്കാന്‍ സാധിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/375329/kozukallur-labour-contract-society-office-inauguration-mayyurr)