---
title: "ലഹരിക്കെതിരെ കലാലയ സ്‌നേഹ ദൂതുമായി മാപ്പിള കലാ അക്കാദമി"
english_title: "Kerala Mappila Kala Academy Launches Anti-Drug Campaign in Perambra College"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/375350/kerala-mappila-kala-academy-anti-drug-campaign-perambra"
published_at: "2026-07-29T15:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a69d3aace5a3_kl.jpg"
keywords: ["Kerala Mappila Kala Academy", "Operation Thoofan", "Anti Drug Campaign", "Perambra", "Silver Arts College"]
---

# ലഹരിക്കെതിരെ കലാലയ സ്‌നേഹ ദൂതുമായി മാപ്പിള കലാ അക്കാദമി

> **Lead Summary:** പേരാമ്പ്ര: ലഹരിക്കെതിരെ ബോധവല്‍ക്കരണവുമായി കേരള മാപ്പിള കലാ അക്കാദമി കലാലയ സ്‌നേഹ ദൂത് പദ്ധതിക്ക് തുടക്കം കുറിച്ചു. 'ഓപ്പറേഷന്‍ തൂഫാന്‍' പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ വിവിധ കലാലയങ്ങളില്‍ സംഘടിപ്പിക്കുന്ന പരിപാടിയുടെ പേരാമ്പ്ര ചാപ്റ്റര്‍ സംഗമം സില്‍വര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളെജില്‍ നടന്നു.

## Article Content

പേരാമ്പ്ര: ലഹരിക്കെതിരെ ബോധവല്‍ക്കരണവുമായി കേരള മാപ്പിള കലാ അക്കാദമി കലാലയ സ്‌നേഹ ദൂത് പദ്ധതിക്ക് തുടക്കം കുറിച്ചു. 'ഓപ്പറേഷന്‍ തൂഫാന്‍' പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ വിവിധ കലാലയങ്ങളില്‍ സംഘടിപ്പിക്കുന്ന പരിപാടിയുടെ പേരാമ്പ്ര ചാപ്റ്റര്‍ സംഗമം സില്‍വര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളെജില്‍ നടന്നു.

ജില്ലാ പഞ്ചായത്ത് അംഗം ഡോ. കെ.കെ. ഹനീഫ് പരിപാടി ഉദ്ഘാടനം ചെയ്തു. ജീവിതമെന്ന കലയെ വേണ്ടുവോളം ആസ്വദിക്കാന്‍ കലയിലൂടെയും സാഹിത്യത്തിലൂടെയും സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ക്യാമ്പസുകളില്‍ ലഹരിക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. അക്കാദമി പ്രസിഡന്റ് വി.എം. അഷറഫ് അധ്യക്ഷത വഹിച്ചു.

ലഹരി വിരുദ്ധ സന്ദേശമുള്ള സൗദ് റഷീദ് രചന നിര്‍വഹിച്ച് ആയിഷ ഷിഫ സംഗീതം നല്‍കിയ ഗാനത്തിന്റെ സിഡി പ്രകാശനവും നടന്നു. നാദാപുരം ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. സുബൈര്‍ സിഡി ഏറ്റുവാങ്ങി. എക്‌സൈസ് വിഭാഗം പ്രിവന്റീവ് ഓഫീസര്‍ ടി. ഷിജു ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് ക്ലാസ് എടുത്തു. മാപ്പിള കലാ അക്കാദമി ജില്ലാ പ്രസിഡന്റ് എം.കെ. അഷറഫ് 'ഓപ്പറേഷന്‍ തൂഫാന്‍' പദ്ധതി വിശദീകരിച്ചു.

കോളെജ് മാനേജര്‍ എ.കെ. തറുവൈ ഹാജി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കോളെജ് പ്രിന്‍സിപ്പാള്‍ ഡോ. വിനോദ് ബാബു, അക്കാദമി ജനറല്‍ സെക്രട്ടറി എന്‍.കെ. മുസ്തഫ, ഗായകന്‍ അഷറഫ് നാറാത്ത്, ജില്ലാ ട്രഷറര്‍ സുലൈമാന്‍ മണ്ണാറത്ത്, ചാപ്റ്റര്‍ ട്രഷറര്‍ മജീദ് ഡീലക്‌സ്, മൂസ്സ ഹാജി ഫിലിപ്‌സ്, കെ.കെ. അബൂബക്കര്‍, മുഹമ്മദ് ഉള്ള്യേരി, കെ.കെ. കുത്തി മുഹമ്മദ്, കെ.ടി.കെ. റഷീദ്, ഹസ്സന്‍ പാതിരിയാട്ട്, മുനീര്‍ നൊച്ചാട്, ജയരാജന്‍ കല്‍പകശ്ശേരി, ശംസുദ്ദീന്‍ കക്കാട് എന്നിവര്‍ സംസാരിച്ചു. ആയിഷ ഷിഫ, സുബൈര്‍ കൂരാച്ചുണ്ട്, ജസ്‌ന പൈതോത്ത് എന്നിവര്‍ നയിച്ച സംഗീത വിരുന്നും പരിപാടിയുടെ ഭാഗമായി അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/375350/kerala-mappila-kala-academy-anti-drug-campaign-perambra)