---
title: "പേരാമ്പ്ര ഫയര്‍ സ്റ്റേഷനില്‍ വിരമിക്കുന്ന ഹോം ഗാര്‍ഡിന് യാത്രയയപ്പ്"
english_title: "Perambra Fire Station Staff Given Farewell, Home Guard Retires"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/375362/perambra-fire-station-farewell-home-guard-retirement"
published_at: "2026-07-29T16:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a69da78db98c_puls.JPG"
keywords: ["keywords / Tags (English) Perambra"]
---

# പേരാമ്പ്ര ഫയര്‍ സ്റ്റേഷനില്‍ വിരമിക്കുന്ന ഹോം ഗാര്‍ഡിന് യാത്രയയപ്പ്

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര അഗ്‌നിരക്ഷാ നിലയത്തില്‍ നിന്നും ഈ മാസം സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ഹോം ഗാര്‍ഡ് കെ.പി. ബാലകൃഷ്ണന് സ്റ്റാഫ് റിക്രിയേഷന്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. സ്റ്റേഷന്‍ ഓഫീസര്‍ ശ്രീജിത്ത് ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വിരമിക്കുന്ന ഹോം ഗാര്‍ഡ് കെ.പി. ബാലകൃഷ്ണനെ പൊന്നാട അണിയിച്ച് ആദരിച്ചു.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര അഗ്‌നിരക്ഷാ നിലയത്തില്‍ നിന്നും ഈ മാസം സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ഹോം ഗാര്‍ഡ് കെ.പി. ബാലകൃഷ്ണന് സ്റ്റാഫ് റിക്രിയേഷന്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. സ്റ്റേഷന്‍ ഓഫീസര്‍ ശ്രീജിത്ത് ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വിരമിക്കുന്ന ഹോം ഗാര്‍ഡ് കെ.പി. ബാലകൃഷ്ണനെ പൊന്നാട അണിയിച്ച് ആദരിച്ചു.

ദീര്‍ഘകാല സേവനത്തിന് നിലയം കുടുംബത്തിന്റെ നന്ദിയും സ്‌നേഹവും ചടങ്ങില്‍ അറിയിച്ചു. ഇതോടൊപ്പം സ്ഥലം മാറിപ്പോകുന്നവര്‍ക്കുള്ള ഉപഹാര സമര്‍പ്പണവും നടന്നു. സ്റ്റേഷന്‍ ഓഫീസറായി ജോലി ചെയ്തിരുന്ന പി.കെ. ഭരതന്‍, സ്ഥാനക്കയറ്റം ലഭിച്ച് കോഴിക്കോട് നിലയങ്ങളിലേക്ക് പോകുന്ന എം. മജീദ്, കെ.ടി. റഫീഖ്, നിലയത്തില്‍ നിന്നും സ്ഥലം മാറ്റം ലഭിച്ച കെ. അജേഷ്, ട്രാഫിക് ഡ്യൂട്ടിയിലേക്ക് മാറുന്ന ഹോം ഗാര്‍ഡ് വി.കെ. ബാബു എന്നിവര്‍ക്കാണ് ഉപഹാരങ്ങള്‍ നല്‍കിയത്. 

റിട്ടയേഡ് സ്റ്റേഷന്‍ ഓഫീസര്‍ സി.പി. ഗിരീഷന്‍, പി.സി. പ്രേമന്‍, എം. ഹരീഷ്, കെ.കെ. ഗിരീഷ് അഭി ലജ്പത് ലാല്‍, ടി. വിജീഷ്, സോമകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിരമിക്കുന്നവര്‍ക്കും സ്ഥലം മാറുന്നവര്‍ക്കും അവരുടെ പുതിയ ജീവിതത്തിനും ചുമതലകള്‍ക്കും എല്ലാ വിജയങ്ങളും നേരുന്നതായി അവര്‍ പറഞ്ഞു.  റിട്ടയേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എം. പ്രദീപന്‍ സ്ഥലം മാറി പോകുന്നവര്‍ക്കുള്ള ഉപഹാരങ്ങള്‍ വിതരണം ചെയ്തു.

ക്ലബ്ബ് സെക്രട്ടറി ഒ.കെ. ബൈജു സ്വാഗതം പറഞ്ഞ ചടങ്ങില്‍ ട്രഷറര്‍ എസ്.എസ്. ഹൃദിന്‍ നന്ദി യും പറഞ്ഞു. നിലയത്തിലെ മുഴുവന്‍ ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/375362/perambra-fire-station-farewell-home-guard-retirement)