---
title: "അംഗന്‍വാടി ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരായി പ്രഖ്യാപിക്കണം: ഐഎന്‍ടിയുസി "
english_title: "Declare Anganwadi Workers as Government Employees: INTUC Demand"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/375374/anganwadi-workers-government-employees-demand-intuc-perambra"
published_at: "2026-07-29T16:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a69e1e3260d3_mnoj.jpg"
keywords: ["INTUC", "Anganwadi Workers", "Scheme Workers", "Perambra"]
---

# അംഗന്‍വാടി ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരായി പ്രഖ്യാപിക്കണം: ഐഎന്‍ടിയുസി 

> **Lead Summary:** പേരാമ്പ്ര: സമൂഹത്തിലെ ഏറ്റവും പിന്നോക്ക വിഭാഗങ്ങളിലേക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്ന സ്‌കീം വര്‍ക്കേഴ്‌സിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്ന പ്രഖ്യാപനങ്ങള്‍ നടത്തിയ യുഡിഎഫ് സര്‍ക്കാര്‍, അംഗന്‍വാടി ഉള്‍പ്പെടെയുള്ള മേഖലകളില്‍ ജോലി ചെയ്യുന്നവരെ സര്‍ക്കാര്‍ ജീവനക്കാരായി പ്രഖ്യാപിക്കണമെന്ന് ഐഎന്‍ടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി മനോജ് എടാണി ആവശ്യപ്പെട്ടു.

## Article Content

പേരാമ്പ്ര: സമൂഹത്തിലെ ഏറ്റവും പിന്നോക്ക വിഭാഗങ്ങളിലേക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്ന സ്‌കീം വര്‍ക്കേഴ്‌സിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്ന പ്രഖ്യാപനങ്ങള്‍ നടത്തിയ യുഡിഎഫ് സര്‍ക്കാര്‍, അംഗന്‍വാടി ഉള്‍പ്പെടെയുള്ള മേഖലകളില്‍ ജോലി ചെയ്യുന്നവരെ സര്‍ക്കാര്‍ ജീവനക്കാരായി പ്രഖ്യാപിക്കണമെന്ന് ഐഎന്‍ടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി മനോജ് എടാണി ആവശ്യപ്പെട്ടു.

പേരാമ്പ്ര മേഖല അംഗന്‍വാടി ആന്‍ഡ് ക്രഷ് വര്‍ക്കേഴ്‌സ് ഐഎന്‍ടിയുസി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌കീം വര്‍ക്കേഴ്‌സ് വര്‍ഷങ്ങളായി നേരിടുന്ന ശമ്പള പ്രശ്‌നങ്ങള്‍, പെന്‍ഷന്‍, സാമൂഹ്യ സുരക്ഷ തുടങ്ങിയ ആനുകൂല്യങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികളുടെ ആരോഗ്യം, പോഷകാഹാരം, പ്രീ-സ്‌കൂള്‍ വിദ്യാഭ്യാസം എന്നിവ ഉറപ്പാക്കുന്നതില്‍ അംഗന്‍വാടി ജീവനക്കാരുടെ സേവനം വിലമതിക്കാനാവാത്തതാണ്. എന്നാല്‍ അവര്‍ക്ക് നല്‍കുന്ന വേതനവും ആനുകൂല്യങ്ങളും തുച്ഛമാണെന്നും സര്‍ക്കാര്‍ ജീവനക്കാരായി പരിഗണിച്ച് ശമ്പള പരിഷ്‌കരണം നടത്തണമെന്നും മനോജ് എടാണി കൂട്ടിച്ചേര്‍ത്തു.

സമ്മേളനത്തില്‍ പ്രസിഡന്റ് ടി. സുജിത അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി, വൈസ് പ്രസിഡന്റ് വഹീദ പാറയില്‍, ജില്ലാ സെക്രട്ടറി വി.വി. ദിനേശന്‍, പി.വി. ചന്ദ്രിക, യു.സി. സൗമ്യ, രാജി, ഇന്ദിര എന്നിവര്‍ സംസാരിച്ചു. വിവിധ സംഘടനകളില്‍ നിന്നെത്തിയ പ്രതിനിധികള്‍ക്ക് സമ്മേളനത്തില്‍ സ്വീകരണം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/375374/anganwadi-workers-government-employees-demand-intuc-perambra)