---
title: "നീറ്റ് വിജയി പി.ബി. അര്‍ഷിന്‍ ബാബുവിന് മസ്ജിദ് കമ്മിറ്റിയുടെ ആദരവ്"
english_title: "NEET Topper Arshin Babu Honored by Koothali Umarul Farooq Masjid Committee"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/375496/neet-topper-arshin-babu-honored-koothali-masjid-committee"
published_at: "2026-07-30T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6af6f951047_rshi.jpg"
keywords: ["NEET", "Arshin Babu", "Koothali", "Education"]
---

# നീറ്റ് വിജയി പി.ബി. അര്‍ഷിന്‍ ബാബുവിന് മസ്ജിദ് കമ്മിറ്റിയുടെ ആദരവ്

> **Lead Summary:** കൂത്താളി: അഖിലേന്ത്യ നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ കൂത്താളി സ്വദേശി പി.ബി. അര്‍ഷിന്‍ ബാബുവിന് കൂത്താളി ഉമറുല്‍ ഫാറൂഖ് മസ്ജിദ് കമ്മിറ്റിയുടെ ആദരവ്. കൂത്താളി മസ്ജിദ് കമ്മിറ്റി ഓഫീസില്‍ വെച്ച് നടന്ന സ്വീകരണ ചടങ്ങ് മതേതര സ്‌നേഹത്തിന്റെയും വിദ്യാഭ്യാസത്തോടുള്ള സമൂഹത്തിന്റെ കരുതലിന്റെയും മഹനീയ മാതൃകയായി മാറി.

## Article Content

കൂത്താളി: അഖിലേന്ത്യ നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ കൂത്താളി സ്വദേശി പി.ബി. അര്‍ഷിന്‍ ബാബുവിന് കൂത്താളി ഉമറുല്‍ ഫാറൂഖ് മസ്ജിദ് കമ്മിറ്റിയുടെ ആദരവ്. കൂത്താളി മസ്ജിദ് കമ്മിറ്റി ഓഫീസില്‍ വെച്ച് നടന്ന സ്വീകരണ ചടങ്ങ് മതേതര സ്‌നേഹത്തിന്റെയും വിദ്യാഭ്യാസത്തോടുള്ള സമൂഹത്തിന്റെ കരുതലിന്റെയും മഹനീയ മാതൃകയായി മാറി.

കൂത്താളി പഞ്ചായത്തിലെ പൊതു വിദ്യാലയങ്ങളില്‍ മാത്രം പഠിച്ച് നേടിയ അര്‍ഷിന്റെ വിജയം, മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമാകുന്നതാണെന്ന് ചടങ്ങില്‍ ഉപഹാരം സമര്‍പ്പിച്ച് സംസാരിച്ച മഹല്ല് ഖാളി അബ്ദുല്‍ കബീര്‍ അഹ്‌സനി പറഞ്ഞു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്ന് പഠിച്ചിറങ്ങി ദേശീയ തലത്തില്‍ മികവ് തെളിയിച്ച അര്‍ഷിന്റെ നേട്ടം പൊതു വിദ്യാഭ്യാസത്തിന്റെ ശക്തി കൂടിയാണ് തെളിയിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഒരു വിദ്യാര്‍ത്ഥിയുടെ വിജയം ഒരു സമൂഹത്തിന്റെ വിജയമായി കാണുന്ന കാഴ്ചയാണ് ഇവിടെ കണ്ടതെന്ന് ഖാളി പറഞ്ഞു. ജാതി-മത ഭേദമന്യേ നാട് ഒറ്റക്കെട്ടായി വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വളപ്പില്‍ മൊയ്തി അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുഹമ്മദ് ലാല്‍, പുന്നോറത്ത് അസൈനാര്‍, പി.കെ. അബ്ദുല്‍ സലാം, കെ.പി. കാസിം, വി.കെ. ബാബു, വി. മൂസ എന്നിവര്‍ സംസാരിച്ചു. അര്‍ഷിന്റെ മാതാപിതാക്കളെയും കുടുംബത്തെയും ചടങ്ങില്‍ പ്രത്യേകം അനുമോദിച്ചു. നാടിന്റെ അഭിമാനമായി മാറിയ അര്‍ഷിന് ഭാവിയിലും ഉന്നത വിജയങ്ങള്‍ നേരുന്നതായും നേതാക്കള്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/375496/neet-topper-arshin-babu-honored-koothali-masjid-committee)