---
title: "ആവളയില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി ആവള മഹാത്മ ചാരിറ്റബിള്‍ ട്രസ്റ്റ്"
english_title: "Ayurveda Medical Camp and Free Medicine Distribution Held at Aavala"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/375516/ayurveda-medical-camp-aavala-mahatma-trust"
published_at: "2026-07-30T13:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6b075675d5e_huy.JPG"
keywords: ["Aavala", "Ayurveda Medical Camp", "Mahatma Charitable Trust", "Cheruvannur Ayurveda Hospital", "NEET Rank"]
---

# ആവളയില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി ആവള മഹാത്മ ചാരിറ്റബിള്‍ ട്രസ്റ്റ്

> **Lead Summary:** **ആവള**: ആവള മഹാത്മ കള്‍ച്ചറല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റും ആവള സൗഹാര്‍ദ സ്വയം സഹായ സംഘവും സംയുക്തമായി ചെറുവണ്ണൂര്‍ ഗവ. ആയുര്‍വേദ ആശുപത്രിയുടെ സഹകരണത്തോടെ ആവളയില്‍ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും നടത്തി.

## Article Content

**ആവള**: ആവള മഹാത്മ കള്‍ച്ചറല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റും ആവള സൗഹാര്‍ദ സ്വയം സഹായ സംഘവും സംയുക്തമായി ചെറുവണ്ണൂര്‍ ഗവ. ആയുര്‍വേദ ആശുപത്രിയുടെ സഹകരണത്തോടെ ആവളയില്‍ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും നടത്തി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നളിനി നല്ലൂര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സംരക്ഷണത്തില്‍ ആയുര്‍വേദത്തിന് വലിയ പങ്കുണ്ടെന്നും അത്തരം ചികിത്സകള്‍ ജനങ്ങളിലേക്ക് കൂടുതല്‍ എത്തിക്കണമെന്നും അവര്‍ പറഞ്ഞു. ഗ്രാമങ്ങളില്‍ സൗജന്യ ആരോഗ്യ പരിശോധനയും മരുന്ന് വിതരണവും നടത്തുന്ന സംഘടനകളുടെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

മഹാത്മ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ വിജയന്‍ ആവള അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ അഖിലേന്ത്യ നീറ്റ് പരീക്ഷയില്‍ ഓള്‍ ഇന്ത്യ റാങ്ക് 396 നേടി ആവളയുടെ അഭിമാനമായി മാറിയ ഷാഹുല്‍ ഫെഡി കടവത്ത് മണ്ണിലിനെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നളിനി നല്ലൂര്‍ ഉപഹാരം നല്‍കി ആദരിച്ചു. കഠിന പരിശ്രമത്തിലൂടെ നേടിയ വിജയം നാട്ടിലെ മറ്റ് വിദ്യാര്‍ത്ഥികള്‍ക്കും പ്രചോദനമാകുമെന്ന് നേതാക്കള്‍ പറഞ്ഞു.

ചെറുവണ്ണൂര്‍ ഗവ. ആയുര്‍വേദ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. സുഗേഷ് കുമാര്‍, സൗഹാര്‍ദ സെക്രട്ടറി പ്രദീപ് കുമാര്‍ കാവല്ലൂര്‍, വിജയന്‍ മലയില്‍, എന്‍ സുജീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

ക്യാമ്പില്‍ ഡോക്ടര്‍മാരായ ഡോ. അമ്പിളി, ഡോ. അനുപ്രിയ, ഡോ. അവീന്‍, ഡോ. ഐശ്വര്യ എന്നിവര്‍ രോഗികളെ പരിശോധിച്ച് ആവശ്യമായ മരുന്നുകള്‍ സൗജന്യമായി വിതരണം ചെയ്തു. നിരവധി പേര്‍ ക്യാമ്പില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/375516/ayurveda-medical-camp-aavala-mahatma-trust)