---
title: "എരവട്ടൂരില്‍ കാട്ടുപന്നി ശല്യം രൂക്ഷം: 20 വാഴകള്‍ നശിപ്പിച്ചു; അടിയന്തര നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍"
english_title: "Wild Boar Menace Wreaks Havoc in Eravattur, 20 Banana Plants Destroyed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/375613/wild-boar-menace-eravattur-canalmuk-banana-plants-destroyed"
published_at: "2026-07-30T21:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6b7b828d481_yut.jpg"
keywords: ["Eravattur", "Wild Boar", "Crop Damage"]
---

# എരവട്ടൂരില്‍ കാട്ടുപന്നി ശല്യം രൂക്ഷം: 20 വാഴകള്‍ നശിപ്പിച്ചു; അടിയന്തര നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍

> **Lead Summary:** എരവട്ടൂര്‍: എരവട്ടൂര്‍ കനാല്‍മുക്ക് ഭാഗത്ത് കാട്ടുപന്നി ശല്യം രൂക്ഷമായി. ചെറുവത്തു പറമ്പില്‍ കൃഷി ചെയ്തിരുന്ന 20 ഓളം കുലക്കാറായ വാഴകള്‍ കാട്ടുപന്നികള്‍ നശിപ്പിച്ചു. വലിയ ഒതയോത്ത് അസീസിന്റെതാണ് നശിപ്പിക്കപ്പെട്ട വാഴത്തോട്ടം. ഇന്ന് രാവിലെ തോട്ടത്തില്‍ എത്തിയപ്പോഴാണ് വാഴകള്‍ നശിപ്പിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതെന്ന് ഉടമ പറഞ്ഞു. ഇതിന് മുന്‍പും അസീസിന്റെ തന്നെ 30 ഓളം വാഴകള്‍ കാട്ടുപന്നികളുടെ ആക്രമണത്തില്‍ നശിച്ചിരുന്നു.

## Article Content

എരവട്ടൂര്‍: എരവട്ടൂര്‍ കനാല്‍മുക്ക് ഭാഗത്ത് കാട്ടുപന്നി ശല്യം രൂക്ഷമായി. ചെറുവത്തു പറമ്പില്‍ കൃഷി ചെയ്തിരുന്ന 20 ഓളം കുലക്കാറായ വാഴകള്‍ കാട്ടുപന്നികള്‍ നശിപ്പിച്ചു. വലിയ ഒതയോത്ത് അസീസിന്റെതാണ് നശിപ്പിക്കപ്പെട്ട വാഴത്തോട്ടം. ഇന്ന് രാവിലെ തോട്ടത്തില്‍ എത്തിയപ്പോഴാണ് വാഴകള്‍ നശിപ്പിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതെന്ന് ഉടമ പറഞ്ഞു. ഇതിന് മുന്‍പും അസീസിന്റെ തന്നെ 30 ഓളം വാഴകള്‍ കാട്ടുപന്നികളുടെ ആക്രമണത്തില്‍ നശിച്ചിരുന്നു.

ആവര്‍ത്തിച്ചുള്ള നാശം കര്‍ഷകനെ സാമ്പത്തികമായി കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അടുത്ത കാലത്തായി എരവട്ടൂര്‍ കനാല്‍മുക്ക് പരിസരത്ത് കാട്ടുപന്നി ശല്യം വര്‍ദ്ധിച്ചിട്ടുണ്ട്. രാത്രി പത്തുമണി കഴിഞ്ഞാല്‍ കൂട്ടമായെത്തുന്ന പന്നികള്‍ പറമ്പുകളില്‍ ഇറങ്ങി കൃഷി മുഴുവനായി നശിപ്പിക്കുകയാണ്. വാഴയ്ക്ക് പുറമെ മറ്റ് പച്ചക്കറി കൃഷികളും ഇവയുടെ ആക്രമണത്തില്‍ നശിക്കുന്നുണ്ട്. കാട്ടുപന്നിയുടെ ശല്യം മനുഷ്യജീവനും ഭീഷണിയാകുന്നുണ്ട്.

ഇവിടെ അടുത്തിടെ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഇരുചക്രവാഹന യാത്രികര്‍ക്ക് പരിക്കേറ്റ സംഭവവും ഉണ്ടായി. വാഹനങ്ങള്‍ കടന്നുപോകുന്ന റോഡുകളിലേക്ക് പന്നികള്‍ പെട്ടെന്ന് ചാടുന്നതാണ് അപകടത്തിന് കാരണമാകുന്നത്. കൃഷി പൂര്‍ണമായി നശിക്കുന്നതും യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നതും കണക്കിലെടുത്ത് ബന്ധപ്പെട്ട അധികൃതര്‍ അടിയന്തരമായി ഇടപെട്ട് കാട്ടുപന്നി ശല്യത്തിന് പരിഹാരം കാണണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/375613/wild-boar-menace-eravattur-canalmuk-banana-plants-destroyed)