---
title: "തൂഫാന്‍ ഐക്യദാര്‍ഢ്യവും അനുമോദന സദസും സംഘടിപ്പിച്ചു"
english_title: "A solidarity and felicitation meeting for 'Toofan' was organized."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/375714/thoofan-solidarity-meeting-perambra-tharamalangadi"
published_at: "2026-07-31T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c4d3bbb06c_lalalalal.JPG"
keywords: ["Perambra", "Tharamalangadi", "Shihab Thangal Relief Cell", "Thoofan"]
---

# തൂഫാന്‍ ഐക്യദാര്‍ഢ്യവും അനുമോദന സദസും സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര: ** അരിക്കുളം സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക റിലീഫ് സെല്‍ തറമലങ്ങാടി യൂണിറ്റ് 'തൂഫാന്‍ ഐക്യദാര്‍ഢ്യവും അനുമോദന സദസും' സംഘടിപ്പിച്ചു. 

## Article Content

**പേരാമ്പ്ര: ** അരിക്കുളം സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക റിലീഫ് സെല്‍ തറമലങ്ങാടി യൂണിറ്റ് 'തൂഫാന്‍ ഐക്യദാര്‍ഢ്യവും അനുമോദന സദസും' സംഘടിപ്പിച്ചു. 

പരിപാടി പേരാമ്പ്ര എം.എല്‍.എ അഡ്വ. കെ.എം. ഫാത്തിമ തഹിലിയ ഉദ്ഘാടനം ചെയ്തു. ദുരന്ത സമയങ്ങളില്‍ മനുഷ്യത്വത്തിന്റെ മാതൃകയായി പ്രവര്‍ത്തിക്കുന്നവരെ സമൂഹം ഒരുമിച്ച് അംഗീകരിക്കണമെന്നും, പ്രകൃതിക്ഷോഭങ്ങളെ അതിജീവിക്കാന്‍ ജനങ്ങളുടെ കൂട്ടായ്മയും സഹകരണവുമാണ് ഏറ്റവും വലിയ ശക്തിയെന്നും അവര്‍ പറഞ്ഞു.

റിലീഫ് സെല്‍ ചെയര്‍മാന്‍ ടി.സി. റജുദ്ദീന്‍ അധ്യക്ഷത വഹിച്ചു. അന്‍വര്‍ ഷാ നൊച്ചാട് മുഖ്യപ്രഭാഷണം നടത്തി. 

എന്‍.കെ. അഷറഫ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഇ.കെ. അഹമ്മദ് മൗലവി, സി. രാമദാസ്, അമ്മദ് പൊയിലങ്ങള്‍, സീനത്ത് വടക്കയില്‍, കെ.എം. അബ്ദുസ്സലാം, ഇ.കെ. ബഷീര്‍, ടി. അബ്ദുസ്സലാം, ടി. മുത്തുകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി.ശുഹൈബ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/375714/thoofan-solidarity-meeting-perambra-tharamalangadi)