---
title: "പേരാമ്പ്ര വേദവ്യാസ വിദ്യാലയത്തില്‍ ഗുരുപൂജ മഹോത്സവം ആഘോഷിച്ചു"
english_title: "Vedavyasa Vidyalaya Perambra Celebrates Sri Guru Pooja Mahotsavam 2026"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/375723/vedavyasa-vidyalaya-perambra-sri-guru-pooja-mahotsavam-2026"
published_at: "2026-07-31T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c514f39a9a_vedhe.JPG"
keywords: ["Vedavyasa Vidyalaya", "Perambra", "Guru Pooja", "Vyasa Jayanthi", "Teachers Honored"]
---

# പേരാമ്പ്ര വേദവ്യാസ വിദ്യാലയത്തില്‍ ഗുരുപൂജ മഹോത്സവം ആഘോഷിച്ചു

> **Lead Summary:** **പേരാമ്പ്ര: **ലോകഗുരുവായ വേദവ്യാസ മഹര്‍ഷിയുടെ ജന്മദിനം ഗുരുപൂജ മഹോത്സവമായി പേരാമ്പ്ര വേദവ്യാസ വിദ്യാലയത്തില്‍ ആഘോഷിച്ചു. ഗുരുതുല്യരായ നാല് മഹദ് വ്യക്തികളെ വിദ്യാലയം ആദരിച്ചു. സമൂഹത്തിന് മാതൃകയായ വ്യക്തിത്വങ്ങളെയാണ് ഇത്തവണ ആദരവിന് തിരഞ്ഞെടുത്തത്.

## Article Content

**പേരാമ്പ്ര: **ലോകഗുരുവായ വേദവ്യാസ മഹര്‍ഷിയുടെ ജന്മദിനം ഗുരുപൂജ മഹോത്സവമായി പേരാമ്പ്ര വേദവ്യാസ വിദ്യാലയത്തില്‍ ആഘോഷിച്ചു. ഗുരുതുല്യരായ നാല് മഹദ് വ്യക്തികളെ വിദ്യാലയം ആദരിച്ചു. സമൂഹത്തിന് മാതൃകയായ വ്യക്തിത്വങ്ങളെയാണ് ഇത്തവണ ആദരവിന് തിരഞ്ഞെടുത്തത്.

പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ റിട്ട. പ്രിന്‍സിപ്പല്‍ സുനില്‍, ചങ്ങരോത്ത് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ലീല, കായണ്ണ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ റിട്ട. അധ്യാപിക പുഷ്പവല്ലി, പ്രശസ്ത നൃത്താധ്യാപകന്‍ ചന്ദ്രന്‍ എന്നിവരെയാണ് ചടങ്ങില്‍ ആദരിച്ചത്. വിദ്യാലയ പ്രവര്‍ത്തകരും രക്ഷിതാക്കളും കുട്ടികളും ചേര്‍ന്ന് ഗുരുക്കന്മാര്‍ക്ക് പാദപൂജ നടത്തി. ആരതി ഉഴിഞ്ഞും പുഷ്പവൃഷ്ടി നടത്തിയും പൊന്നാട അണിയിച്ചുമാണ് ആദരവ് പ്രകടിപ്പിച്ചത്.

വിദ്യാലയ സമിതി പ്രസിഡന്റ് പി.സി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രിന്‍സിപ്പല്‍ പി.കെ പ്രമോദ് കുമാര്‍ ഗുരു സന്ദേശം നല്‍കി. ഗുരുക്കന്മാരുടെ സ്ഥാനത്തിന്റെ മഹത്വത്തെക്കുറിച്ചും ഭാരതീയ സംസ്‌കാരത്തില്‍ അധ്യാപകര്‍ക്കുള്ള സ്ഥാനത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. വിദ്യാലയ സമിതി സെക്രട്ടറി കെ.എം അമരേഷ് സ്വാഗതവും മാതൃഭാരതി പ്രസിഡന്റ് ശ്രീധന്യ നന്ദിയും പറഞ്ഞു.

ക്ഷേമ സമിതി പ്രസിഡന്റ് പ്രസൂണ്‍ കല്ലോട്, ശിശുവാടിക സമിതി പ്രസിഡന്റ് കീര്‍ത്തന, വൈസ് പ്രിന്‍സിപ്പല്‍ എന്‍.എസ് ദീപ, അംബിക തുടങ്ങിയവര്‍ സംസാരിച്ചു. ആദരവ് സ്വീകരിച്ച ഗുരുക്കന്മാരുടെ മറുമൊഴി വൈകാരികമായിരുന്നു. ഇത്രയും കാലത്തെ സേവനത്തിനിടയില്‍ ഇത്തരമൊരു ഹൃദയസ്പര്‍ശിയായ അനുഭവം ഉണ്ടായിട്ടില്ലെന്ന് അവര്‍ പറഞ്ഞു.

ഗുരുക്കന്മാരെ ആദരിക്കുന്നത് ഭാരതീയ സംസ്‌കാരത്തിന്റെ നേര്‍ക്കാഴ്ചയാണെന്നും വഴിതെറ്റുന്ന യുവജനതയെ സംസ്‌കാരസമ്പന്നരാക്കാന്‍ ഇത്തരം ആഘോഷങ്ങള്‍ സഹായിക്കുമെന്നും അവര്‍ അഭിപ്രായപ്പെട്ടു. വേദവ്യാസ മഹര്‍ഷിയുടെ ജന്മദിനത്തില്‍ പാദപൂജ സ്വീകരിക്കാന്‍ സാധിച്ചത് മുന്‍ജന്മ സുകൃതമാണെന്നും ഗുരുക്കന്മാര്‍ കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/375723/vedavyasa-vidyalaya-perambra-sri-guru-pooja-mahotsavam-2026)