---
title: "പുതിയ ഹയര്‍ സെക്കണ്ടറി ബാച്ചുകളില്‍ അറബി പഠനത്തിന് അവസരം നല്‍കണം: യൂത്ത് ലീഗ്"
english_title: "Youth League Demands Arabic Option in New Higher Secondary Batches in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/375739/youth-league-arabic-option-higher-secondary-perambra"
published_at: "2026-07-31T14:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c5eeee0026_lalalalal.JPG"
keywords: ["Perambra", "Youth League", "Arabic Language", "Higher Secondary", "Misab Keezariyur"]
---

# പുതിയ ഹയര്‍ സെക്കണ്ടറി ബാച്ചുകളില്‍ അറബി പഠനത്തിന് അവസരം നല്‍കണം: യൂത്ത് ലീഗ്

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്രയിൽ ഭാഷാ സമര അനുസ്മരണം സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം പേരാമ്പ്ര നിയോജക മണ്ഡലം യൂത്ത് ലീഗ് ഭാഷാ സമര അനുസ്മരണം സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്രയിൽ ഭാഷാ സമര അനുസ്മരണം സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം പേരാമ്പ്ര നിയോജക മണ്ഡലം യൂത്ത് ലീഗ് ഭാഷാ സമര അനുസ്മരണം സംഘടിപ്പിച്ചു.

മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്അബ് കീഴരിയൂര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പുതായി അനുവദിച്ച ഹയര്‍ സെക്കണ്ടറി ബാച്ചുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അറബി ഭാഷ പഠിക്കാനുള്ള അവസരം ഉറപ്പാക്കണമെന്നും,ജൂലൈ 30ന് അറബി ഭാഷാ പഠനം അട്ടിമറിക്കാനുള്ള ഇടതുസര്‍ക്കാരിന്റെ നീക്കത്തിനെതിരെ മജീദ് റഹ്‌മാന്‍ കുഞ്ഞിപ്പ മാര്‍ നടത്തിയ ധീരമായ സമരം എക്കാലത്തെയും യുവജനങ്ങള്‍ക്ക് പ്രചോദനമാണെന്നും, അന്ന് ഉയര്‍ന്ന പ്രതിഷേധത്തിന്റെ തുടര്‍ച്ചയാണ് ഇന്നും ഇന്ത്യയൊട്ടാകെ നടക്കുന്ന യുവജന സമരങ്ങളെന്നും, യുവാക്കള്‍ സമൂഹത്തിലെ തിരുത്തല്‍ ശക്തിയായി നിലനില്‍ക്കുന്നതിന്റെ തെളിവാണ് അതെന്നും അദ്ദേഹം പറഞ്ഞു. 

ഭാഷാപരമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും വിദ്യാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

നിയോജക മണ്ഡലം പ്രസിഡന്റ് ശിഹാബ് കന്നാട്ടി അധ്യക്ഷത വഹിച്ചു. വി.പി. റിയാസ് സലാം, സി.കെ. ഹാഫിസ്, കെ.സി. മുഹമ്മദ്, മുഹമ്മദ് എരവത്ത്, ഗഫൂര്‍ വാല്യക്കോട്, ലത്തീഫ് തുറയൂര്‍, സലീം മിലാസ്, റിയാസ് ചേലേരി, എസ്.കെ. ആഷിഖ്, ഇഖ്ബാല്‍, സത്താര്‍ കീഴരിയൂര്‍, സഈദ് അയനിക്കല്‍, റഷീദ് വാല്യക്കോട്, മുനീര്‍ നൊച്ചാട്, തബ്ഷീര്‍ ചെമ്പനോട, എം.വി. ജസീം, ശരീഫ് കയനോത്ത്, അജ്‌നാസ് കൊയപ്ര, ശുഹൈബ് അരിക്കുളം, ഷാഹിദ് മേപ്പാട്ട്, അജ്‌നാസ് കാരയില്‍, റിയാസ് കീഴരിയൂര്‍, പി.വി. മുഹമ്മദ് തുറയൂര്‍, അന്‍സില്‍ കീഴരിയൂര്‍ എന്നിവര്‍ സംസാരിച്ചു.

ജനറല്‍ സെക്രട്ടറി സി.കെ. ജെറീഷ് സ്വാഗതം പറഞ്ഞ ചടങ്ങിന് എം.കെ. ഫസലുറഹ്‌മാന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/375739/youth-league-arabic-option-higher-secondary-perambra)