---
title: "ആരാധനയും പീഢാനുഭവസ്മരണയുമായി ഇന്ന് പെസഹ "
english_title: "Today is Passover with worship and remembrance of suffering"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/37574/today-is-passover-with-worship-and-remembrance-of-suffering"
published_at: "2022-04-14T14:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6257e11e24116_PESAHA1.JPG"
keywords: []
---

# ആരാധനയും പീഢാനുഭവസ്മരണയുമായി ഇന്ന് പെസഹ 

> **Lead Summary:** **പേരാമ്പ്ര** : ആരാധനയും പീഢാനുഭവസ്മരണയുമായി ഇന്ന് പെസഹ വ്യാഴം. പെസഹ വ്യാഴത്തിന്റെ ഭാഗമായി പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് അസീസി ദേവാലയത്തില്‍ ദിവ്യബലിയും കാല്‍കഴുകല്‍ ശുശ്രൂഷയും നടത്തി.

## Article Content

**പേരാമ്പ്ര** : ആരാധനയും പീഢാനുഭവസ്മരണയുമായി ഇന്ന് പെസഹ വ്യാഴം. പെസഹ വ്യാഴത്തിന്റെ ഭാഗമായി പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് അസീസി ദേവാലയത്തില്‍ ദിവ്യബലിയും കാല്‍കഴുകല്‍ ശുശ്രൂഷയും നടത്തി.

ഫാദര്‍ ജോസഫ് പരത്തനാല്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഡീക്കന്‍ ജോമല്‍ ജോഷി കോനൂര്‍ സംസാരിച്ചു. സി. വിനയ എസ്എബിഎസ് ദിവ്യകാരുണ്യ ആരാധന നടത്തി.

ക്രിസ്തുദേവന്റെ അന്ത്യ അത്താഴത്തിന്റ ഓര്‍മ്മ പുതുക്കലാണ് ക്രൈസ്തവര്‍ക്ക് പെസഹ. ക്രിസ്തുദേവന്‍ തന്റെ കുരിശു മരണത്തിന് മുമ്പ് 12 ശിഷ്യന്മാര്‍ക്കുമൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്റെ ഓര്‍മ്മയിലാണ് പെസഹ ആചരിക്കുന്നത്.

പെസഹാ വ്യാഴം, ദുഃഖവെള്ളി, തുടങ്ങിയ വലിയ ആചാരങ്ങളിലൂടെ ഞായറാഴ്ച ഉയിര്‍പ്പു തിരുനാളോടെ 50 ദിവസത്തെ വലിയ നോമ്പ് അവസാനിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/37574/today-is-passover-with-worship-and-remembrance-of-suffering)