---
title: "സി.പി ദേവസിക്കുട്ടി കര്‍മ്മധീരനായ സോഷ്യലിസ്റ്റ്; അഡ്വ. ഇ രവീന്ദ്രനാഥ്"
english_title: "CP Devasikutty Master Remembered on First Death Anniversary at Muthukad"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/375774/cp-devasikutty-master-first-death-anniversary-muthukad"
published_at: "2026-07-31T15:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c789f1caad_hyuu.jpg"
keywords: ["CP Devasikutty", "Muthukad", "Socialist Leader", "Koothali Struggle", "Rashtriya Janata Dal"]
---

# സി.പി ദേവസിക്കുട്ടി കര്‍മ്മധീരനായ സോഷ്യലിസ്റ്റ്; അഡ്വ. ഇ രവീന്ദ്രനാഥ്

> **Lead Summary:** **മുതുകാട്:** കേരളപ്പിറവിക്ക് മുമ്പും ശേഷവുമായി രണ്ട് ഘട്ടങ്ങളിലായി സോഷ്യലിസ്റ്റുകള്‍ നേതൃത്വം നല്‍കി, 'കൃഷിഭൂമി ജന്മാവകാശമാണ്' എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് നടന്ന ചരിത്രപ്രസിദ്ധമായ കൂത്താളി-മുതുകാട് സമരഭൂമി, സി.പി. ദേവസിക്കുട്ടിയുടെ കര്‍മ്മഭൂമി ആയിരുന്നുവെന്ന് രാഷ്ട്രീയ ജനതാദള്‍ സംസ്ഥാന സെക്രട്ടറി അഡ്വ. ഇ. രവീന്ദ്രനാഥ് പറഞ്ഞു.

## Article Content

**മുതുകാട്:** കേരളപ്പിറവിക്ക് മുമ്പും ശേഷവുമായി രണ്ട് ഘട്ടങ്ങളിലായി സോഷ്യലിസ്റ്റുകള്‍ നേതൃത്വം നല്‍കി, 'കൃഷിഭൂമി ജന്മാവകാശമാണ്' എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് നടന്ന ചരിത്രപ്രസിദ്ധമായ കൂത്താളി-മുതുകാട് സമരഭൂമി, സി.പി. ദേവസിക്കുട്ടിയുടെ കര്‍മ്മഭൂമി ആയിരുന്നുവെന്ന് രാഷ്ട്രീയ ജനതാദള്‍ സംസ്ഥാന സെക്രട്ടറി അഡ്വ. ഇ. രവീന്ദ്രനാഥ് പറഞ്ഞു.

സഹകാരി, ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് അംഗം, സാക്ഷരതാ പ്രവര്‍ത്തകന്‍, ദീര്‍ഘകാലം പ്രധാനാധ്യാപകന്‍ എന്നീ നിലകളില്‍ പൊതുരംഗത്ത് തിളങ്ങിയ സി.പി. ദേവസിക്കുട്ടിയുടെ ഒന്നാം ചരമവാര്‍ഷിക പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ കര്‍ഷക-ഭൂപരിഷ്‌കരണ പ്രസ്ഥാനങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവായിരുന്നു ദേവസിക്കുട്ടി.

അധ്യാപകന്‍ എന്ന നിലയില്‍ നിരവധി തലമുറകള്‍ക്ക് അറിവ് പകര്‍ന്നു നല്‍കിയ അദ്ദേഹം സാക്ഷരതാ പ്രസ്ഥാനത്തിലും സഹകരണ മേഖലയിലും മാതൃകയായി. ജനങ്ങള്‍ക്കൊപ്പം നിന്ന് അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ എന്നും മുന്‍പന്തിയിലുണ്ടായിരുന്നു വെന്നും രവീന്ദ്രനാഥ് അനുസ്മരിച്ചു.

കെ.കെ. ചെറിയാന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മണ്ഡലം പ്രസിഡന്റ് രാജീവന്‍ മല്ലിശ്ശേരി അനുസ്മരണ പ്രഭാഷണവും ഫോട്ടോ അനാച്ഛാദനവും നിര്‍വ്വഹിച്ചു. ചടങ്ങില്‍ ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിതേഷ് മുതുകാട്, ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, ജെ.എന്‍. പ്രേംഭാസിന്‍, കെ. സുനില്‍, കെ.ജി. രാമനാരായണന്‍, വത്സന്‍ എടക്കോടന്‍, സുനില്‍ ഓടയില്‍, കല്ലോട് ഗോപാലന്‍, അഷ്‌റഫ് വള്ളോട്ട്, ബി.ടി. സുധീഷ് കുമാര്‍, ബിജു സി. എരവട്ടൂര്‍, നിഷാദ് പൊന്നങ്കണ്ടി, സുരേന്ദ്രന്‍ മൂന്നൂറ്റന്‍കണ്ടി, ഡാനിഷ് കൊമ്മറ്റത്തില്‍, സി.കെ. അഗസ്റ്റിന്‍ എന്നിവര്‍ സംസാരിച്ചു.

സി.ഡി. വിജു, സി.ഡി. പ്രകാശ്, എന്‍.എം. അഷ്‌റഫ്, അജീഷ് കല്ലോട്, കെ.വി. ഷിജു, രജീഷ് കിഴക്കയില്‍, സി.കെ. സുരേഷ്, സിന്ധു മൈക്കിള്‍, കെ.ജെ. ജോഷി, ബിനു മുതുകാട്, തോമാച്ചന്‍ എന്നിവര്‍ പുഷ്പാര്‍ച്ചനയ്ക്ക് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/375774/cp-devasikutty-master-first-death-anniversary-muthukad)