---
title: "റിഥം ആര്‍ട്ടിസ്റ്റ് കളക്ടീവിന്റെ നേതൃത്വത്തില്‍ സംഗീതജ്ഞന്‍ ശിവാനന്ദന്‍ ഭാഗവതരെ അനുസ്മരിച്ചു"
english_title: "Rhythm Artist Collective Remembers Musician Sivanandan Bhagavathar in Meppayur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/375782/sivanandan-bhagavathar-remembrance-meppayur-rhythm-artist-collective"
published_at: "2026-07-31T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c7bbebcd2d_pk.jpg"
keywords: ["Sivanandan Bhagavathar", "Meppayur", "Rhythm Artist Collective", "Musician"]
---

# റിഥം ആര്‍ട്ടിസ്റ്റ് കളക്ടീവിന്റെ നേതൃത്വത്തില്‍ സംഗീതജ്ഞന്‍ ശിവാനന്ദന്‍ ഭാഗവതരെ അനുസ്മരിച്ചു

> **Lead Summary:** മേപ്പയ്യൂര്‍: റിഥം ആര്‍ട്ടിസ്റ്റ് കളക്ടീവിന്റെ ആഭിമുഖ്യത്തില്‍ അന്തരിച്ച പ്രശസ്ത സംഗീതജ്ഞന്‍ ശിവാനന്ദന്‍ ഭാഗവതരുടെ അനുസ്മരണ സമ്മേളനം മേപ്പയ്യൂരില്‍ സംഘടിപ്പിച്ചു. സംഗീത രംഗത്ത് നിറസാന്നിധ്യമായിരുന്ന ശിവാനന്ദന്‍ ഭാഗവതരുടെ സംഭാവനകളെ അനുസ്മരിച്ചുകൊണ്ട് പി.ഡി. മോഹനന്‍ അനുസ്മരണ പ്രഭാഷണം നടത്തി.

## Article Content

മേപ്പയ്യൂര്‍: റിഥം ആര്‍ട്ടിസ്റ്റ് കളക്ടീവിന്റെ ആഭിമുഖ്യത്തില്‍ അന്തരിച്ച പ്രശസ്ത സംഗീതജ്ഞന്‍ ശിവാനന്ദന്‍ ഭാഗവതരുടെ അനുസ്മരണ സമ്മേളനം മേപ്പയ്യൂരില്‍ സംഘടിപ്പിച്ചു. സംഗീത രംഗത്ത് നിറസാന്നിധ്യമായിരുന്ന ശിവാനന്ദന്‍ ഭാഗവതരുടെ സംഭാവനകളെ അനുസ്മരിച്ചുകൊണ്ട് പി.ഡി. മോഹനന്‍ അനുസ്മരണ പ്രഭാഷണം നടത്തി.

ഭാഗവതരുടെ കലാജീവിതവും സംഗീത സേവനങ്ങളും പുതലമുറയ്ക്ക് പ്രചോദനമാണെന്ന് അദ്ദേഹം പറഞ്ഞു. ശാസ്ത്രീയ സംഗീതത്തിനും നാടന്‍ പാട്ടുകള്‍ക്കും ഒരുപോലെ സംഭാവന നല്‍കിയ വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും അദ്ദേഹത്തിന്റെ സ്മരണകള്‍ കലാകാരന്മാര്‍ക്ക് എന്നും ഊര്‍ജ്ജമാകുമെന്നും പ്രഭാഷണത്തില്‍ എടുത്തുപറഞ്ഞു.

സുധീര്‍ ബാബു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മേപ്പയ്യൂര്‍ ബാലന്‍, പ്രേമന്‍ പാമ്പിരിക്കുന്ന്, പി.കെ. പ്രിയേഷ് കുമാര്‍, പി.ഡി. രമേഷ്, രാജേന്ദ്രന്‍ മാണിയോട്ട്, സത്യന്‍ മേപ്പയ്യൂര്‍, എ. സുബാഷ് കുമാര്‍, എം. ശിവദാസന്‍, ബൈജു മേപ്പയ്യൂര്‍, ഹരിപ്രസാദ് എന്നിവര്‍ അനുസ്മരണ പ്രസംഗങ്ങള്‍ നടത്തി.

നിരവധി കലാകാരന്മാരും നാട്ടുകാരും പങ്കെടുത്ത ചടങ്ങില്‍ ശിവാനന്ദന്‍ ഭാഗവതരുടെ ഓര്‍മ്മകള്‍ പങ്കുവെക്കുകയും അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തു. അനുസ്മരണ സമ്മേളനത്തിന് ശേഷം റിഥം ആര്‍ട്ടിസ്റ്റ് കളക്ടീവിന്റെ നേതൃത്വത്തില്‍ സംഗീത സന്ധ്യയും അരങ്ങേറി. നാടന്‍ പാട്ടുകളും ഭക്തിഗാനങ്ങളും ഉള്‍പ്പെടുത്തിയ സംഗീത സന്ധ്യ സദസ്സിന് വലിയ അനുഭവമായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/375782/sivanandan-bhagavathar-remembrance-meppayur-rhythm-artist-collective)