---
title: "ആശ വര്‍ക്കര്‍മാരെ പിരിച്ചുവിടാനുള്ള നീക്കം പിന്‍വലിക്കണം: സിഐടിയു ഏരിയ കണ്‍വെന്‍ഷന്‍"
english_title: "CITU Perambra Convention Opposes Move to Dismiss ASHA Workers"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/375830/citu-perambra-convention-asha-workers-dismissal-protest"
published_at: "2026-07-31T20:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6cb68ea01e6_citu.jpg"
keywords: ["ASHA Workers", "CITU", "Perambra", "Protest", "Labour Rights"]
---

# ആശ വര്‍ക്കര്‍മാരെ പിരിച്ചുവിടാനുള്ള നീക്കം പിന്‍വലിക്കണം: സിഐടിയു ഏരിയ കണ്‍വെന്‍ഷന്‍

> **Lead Summary:** **പേരാമ്പ്ര: **സിഐടിയുവിന്റെ നേതൃത്വത്തില്‍ പേരാമ്പ്ര ഗ്രാമപഞ്ചായത്തിലേക്ക് നടത്തിയ സമരത്തില്‍ പങ്കെടുത്തു എന്ന പേരില്‍ എട്ട് ആശ വര്‍ക്കര്‍മാരെ പിരിച്ചുവിടാന്‍ ഗ്രാമപഞ്ചായത്ത് നടത്തുന്ന നീക്കം ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ആശ വര്‍ക്കര്‍മാരുടെ പേരാമ്പ്ര ഏരിയ കണ്‍വന്‍ഷന്‍ ആരോപിച്ചു.

## Article Content

**പേരാമ്പ്ര: **സിഐടിയുവിന്റെ നേതൃത്വത്തില്‍ പേരാമ്പ്ര ഗ്രാമപഞ്ചായത്തിലേക്ക് നടത്തിയ സമരത്തില്‍ പങ്കെടുത്തു എന്ന പേരില്‍ എട്ട് ആശ വര്‍ക്കര്‍മാരെ പിരിച്ചുവിടാന്‍ ഗ്രാമപഞ്ചായത്ത് നടത്തുന്ന നീക്കം ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ആശ വര്‍ക്കര്‍മാരുടെ പേരാമ്പ്ര ഏരിയ കണ്‍വന്‍ഷന്‍ ആരോപിച്ചു.

പേരാമ്പ്രയില്‍ ചേര്‍ന്ന കണ്‍വന്‍ഷന്‍, തൊഴിലാളികളുടെ സമരാവകാശത്തെ ഹനിക്കുന്ന ഇത്തരം നടപടികള്‍ ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. പിരിച്ചുവിടല്‍ നീക്കത്തിനെതിരെ ശക്തമായ ബഹുജന പ്രതിരോധം ഉയര്‍ത്തണമെന്നും കണ്‍വന്‍ഷന്‍ തീരുമാനിച്ചു. ആശ വര്‍ക്കര്‍മാര്‍ കോവിഡ് കാലം ഉള്‍പ്പെടെ ജനാരോഗ്യ രംഗത്ത് നിര്‍ണായക പങ്കാണ് വഹിച്ചതെന്ന് യോഗം ചൂണ്ടിക്കാട്ടി.

അവരുടെ അവകാശങ്ങള്‍ക്കും തൊഴില്‍ സുരക്ഷയ്ക്കും നേരെയുള്ള കടന്നുകയറ്റം അനുവദിക്കാനാകില്ലെന്നും നേതാക്കള്‍ പറഞ്ഞു. സിഐടിയു ഏരിയ സെക്രട്ടറി കെ. സുനില്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. സമരത്തില്‍ പങ്കെടുത്ത തൊഴിലാളികള്‍ക്കെതിരെ പ്രതികാര നടപടികള്‍ സ്വീകരിക്കുന്ന പ്രവണത അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

ആശ വര്‍ക്കര്‍മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പി.എം. പ്രസീത അധ്യക്ഷത വഹിച്ചു. എന്‍.കെ. ലാല്‍ സംസാരിച്ചു. ഷീന ടി.പി. സ്വാഗതം പറഞ്ഞു.

ആശ വര്‍ക്കര്‍മാരുടെ ശമ്പള പരിഷ്‌കരണം, തൊഴില്‍ സുരക്ഷ, സേവനവേതന വ്യവസ്ഥകള്‍ എന്നിവ സംബന്ധിച്ച ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് സിഐടിയുവിന്റെ നേതൃത്വത്തില്‍ സമരം നടത്തിയത്. എന്നാല്‍ ഈ സമരത്തില്‍ പങ്കെടുത്തവരെ ലക്ഷ്യം വെച്ച് പിരിച്ചുവിടല്‍ നടപടിയിലേക്ക് പോകുന്നത് ശരിയല്ലെന്നും ഇത് തൊഴിലാളി വിരുദ്ധ നിലപാടാണെന്നും കണ്‍വന്‍ഷന്‍ വിലയിരുത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/375830/citu-perambra-convention-asha-workers-dismissal-protest)