---
title: "കൊയിലാണ്ടിയില്‍ ടിപ്പര്‍ ലോറി ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കാവുന്തറ സ്വദേശി മരിച്ചു"
english_title: "Fish Vendor from Kavunthara Dies in Tipper Lorry Accident at Koyilandy"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/376071/koyilandy-tipper-accident-kavunthara-kunjahammed-dies"
published_at: "2026-08-01T22:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6e2907af975_gtyu.jpg"
keywords: []
---

# കൊയിലാണ്ടിയില്‍ ടിപ്പര്‍ ലോറി ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കാവുന്തറ സ്വദേശി മരിച്ചു

> **Lead Summary:** നടുവണ്ണൂര്‍: കൊയിലാണ്ടി മുണ്ടോത്ത് ആനവാതില്‍ വെച്ച് ടിപ്പര്‍ ലോറിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കാവുന്തറ സ്വദേശി ചാലില്‍ കുഞ്ഞഹമ്മദ് അന്തരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

## Article Content

നടുവണ്ണൂര്‍: കൊയിലാണ്ടി മുണ്ടോത്ത് ആനവാതില്‍ വെച്ച് ടിപ്പര്‍ ലോറിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കാവുന്തറ സ്വദേശി ചാലില്‍ കുഞ്ഞഹമ്മദ് അന്തരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

മത്സ്യവ്യാപാരിയായ കുഞ്ഞഹമ്മദ് കൊയിലാണ്ടിയില്‍ നിന്ന് മത്സ്യം ശേഖരിക്കുന്നതിനായി ഇരുചക്ര വാഹനത്തില്‍ പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. എതിര്‍ദിശയില്‍ നിന്ന് വന്ന ടിപ്പര്‍ ലോറി കുഞ്ഞഹമ്മദിന്റെ വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കുഞ്ഞഹമ്മദിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

നൊച്ചാട് മീത്തലെ തറവട്ടത്ത് കുഞ്ഞിമൊയ്തിയുടെയും ചാലില്‍ ആയിഷക്കുട്ടിയുടെയും മകനാണ് കുഞ്ഞഹമ്മദ്. ദീര്‍ഘകാലമായി മത്സ്യവ്യാപാര രംഗത്ത് പ്രവര്‍ത്തിച്ചുവരികയായിരുന്നു.

ഭാര്യ ഷാഹിദ. മക്കള്‍ ഷാമില്‍, റഹന. മരുമകന്‍ മുസ്തഫ റഹ്‌മാന്‍ (ഒള്ളൂര്‍). സഹോദരങ്ങള്‍ എം.പി. കോയ, ബഷീര്‍ (നൊച്ചാട്), ജമീല, സൗദ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/376071/koyilandy-tipper-accident-kavunthara-kunjahammed-dies)