---
title: "കനത്ത മഴയില്‍ മത്സ്യക്കുളം കരകവിഞ്ഞ് മത്സ്യകൃഷി നശിച്ചു: ഒന്നേകാല്‍ ലക്ഷത്തിന്റെ നഷ്ടം"
english_title: "Heavy Rain Washes Away Fish Farm in Changaroth Panchayat, Loss of Rs 1.25 Lakh"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/376183/changaroth-fish-farm-washed-away-heavy-rain-loss"
published_at: "2026-08-02T14:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6f049ce39a5_meen.jpg"
keywords: ["Changaroth", "Fish Farm", "Heavy Rain", "Agriculture Loss"]
---

# കനത്ത മഴയില്‍ മത്സ്യക്കുളം കരകവിഞ്ഞ് മത്സ്യകൃഷി നശിച്ചു: ഒന്നേകാല്‍ ലക്ഷത്തിന്റെ നഷ്ടം

> **Lead Summary:** ചങ്ങരോത്ത്: ചങ്ങരോത്ത് പഞ്ചായത്തിലെ പത്താം വാര്‍ഡിലെ ഏരംത്തോട്ടത്തില്‍ ശക്തമായ മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്തെ മത്സ്യക്കുളം കരകവിഞ്ഞ് മത്സ്യക്കൃഷി പൂര്‍ണമായും നശിച്ചു. ഏരംത്തോട്ടം സ്വദേശി ഉണ്ണിയുടെ വീട്ടിലെ കുളത്തിലായിരുന്നു ഏകദേശം 800 ഓളം വരാല്‍ മത്സ്യങ്ങളെ കൃഷി ചെയ്തിരുന്നത്.

## Article Content

ചങ്ങരോത്ത്: ചങ്ങരോത്ത് പഞ്ചായത്തിലെ പത്താം വാര്‍ഡിലെ ഏരംത്തോട്ടത്തില്‍ ശക്തമായ മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്തെ മത്സ്യക്കുളം കരകവിഞ്ഞ് മത്സ്യക്കൃഷി പൂര്‍ണമായും നശിച്ചു. ഏരംത്തോട്ടം സ്വദേശി ഉണ്ണിയുടെ വീട്ടിലെ കുളത്തിലായിരുന്നു ഏകദേശം 800 ഓളം വരാല്‍ മത്സ്യങ്ങളെ കൃഷി ചെയ്തിരുന്നത്.

വിളവെടുപ്പിന് തൊട്ടുമുമ്പുള്ള ഘട്ടത്തിലായിരുന്നു മത്സ്യങ്ങള്‍. ഇന്നലെ രാത്രി ഉണ്ടായ കനത്ത മഴയില്‍ കുളത്തിലേക്ക് വെള്ളം കയറി ഏകദേശം 300 കിലോ തൂക്കം വരുന്ന മത്സ്യങ്ങളെല്ലാം വെള്ളത്തിലൂടെ ഒഴുകിപ്പോയി. ഏകദേശം ഒന്നേകാല്‍ ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്ന് ഉണ്ണി പറഞ്ഞു.

മത്സ്യത്തീറ്റയ്ക്കും കുളം നിര്‍മ്മാണത്തിനുമായി വലിയ തുക മുടക്കിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മത്സ്യക്കൃഷിക്ക് പുറമെ വീടും പരിസരവും മുഴുവന്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണ്. പുഴയോട് ചേര്‍ന്നുള്ള താഴ്ന്ന പ്രദേശമായതിനാല്‍ ചെറിയ മഴയ്ക്ക് പോലും ഇവിടെ വെള്ളം കയറുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. ദുരിതമനുഭവിക്കുന്ന കുടുംബത്തിന് അടിയന്തര സഹായം നല്‍കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. വില്ലേജ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/376183/changaroth-fish-farm-washed-away-heavy-rain-loss)