---
title: "കടിയങ്ങാട് മഹിമയില്‍ കനത്ത മഴയില്‍ 15 ഓളം കുടുംബങ്ങള്‍ വെള്ളത്തില്‍"
english_title: "Heavy Rain Floods 15 Families in Kadiyangad Mahima, Locals Demand Culvert"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/376199/kadiyangad-mahima-flood-15-families-culvert-demand"
published_at: "2026-08-02T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6f14b326352_juio.jpg"
keywords: ["Kadiyangad", "Mahima", "Heavy Rain"]
---

# കടിയങ്ങാട് മഹിമയില്‍ കനത്ത മഴയില്‍ 15 ഓളം കുടുംബങ്ങള്‍ വെള്ളത്തില്‍

> **Lead Summary:** കടിയങ്ങാട്: ഇന്നലെ രാത്രി പെയ്ത അതിശക്തമായ മഴയില്‍ കടിയങ്ങാട് മഹിമ മേഖലയിലെ പതിനഞ്ചോളം കുടുംബങ്ങള്‍ അപ്രതീക്ഷിതമായി വെള്ളത്തില്‍ കുടുങ്ങി. രാത്രി മഴ ശക്തി പ്രാപിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ 3.30 ഓടെയാണ് വീടുകളിലേക്ക് വെള്ളം കയറാന്‍ തുടങ്ങിയത്.

## Article Content

കടിയങ്ങാട്: ഇന്നലെ രാത്രി പെയ്ത അതിശക്തമായ മഴയില്‍ കടിയങ്ങാട് മഹിമ മേഖലയിലെ പതിനഞ്ചോളം കുടുംബങ്ങള്‍ അപ്രതീക്ഷിതമായി വെള്ളത്തില്‍ കുടുങ്ങി. രാത്രി മഴ ശക്തി പ്രാപിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ 3.30 ഓടെയാണ് വീടുകളിലേക്ക് വെള്ളം കയറാന്‍ തുടങ്ങിയത്.

മുറിഞ്ഞ പുഴയുടെ ഒഴുക്ക് തടസ്സപ്പെട്ടതിനെ തുടര്‍ന്നാണ് വെള്ളം കയറിയതെന്ന് നാട്ടുകാര്‍ പറയുന്നു. കുറച്ച് വീടുകളുടെ ഉള്ളിലേക്ക് വരെ വെള്ളം കയറിയതോടെ താമസക്കാര്‍ക്ക് പുറത്തേക്ക് പോലും പോകാന്‍ കഴിയാത്ത സ്ഥിതിയായി. വെള്ളം കയറിയതോടെ കുറച്ച് കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് താമസം മാറി. പ്രശ്‌നത്തിന് ശാശ്വത പരിഹാരം കണ്ടെത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

കടിയങ്ങാട് പെരുവണ്ണാമുഴി റോഡിന് കുറുകെ കല്‍ബര്‍ട്ട് നിര്‍മ്മിക്കുകയാണ് പ്രധാന പരിഹാരമാര്‍ഗമെന്ന് അവര്‍ ചൂണ്ടിക്കാട്ടി. നിലവില്‍ ഒഴുക്ക് തടസ്സപ്പെടുന്നതാണ് വെള്ളം കയറാന്‍ കാരണമെന്നും കല്‍ബര്‍ട്ട് വന്നാല്‍ ഈ പ്രശ്‌നത്തിന് പരിഹാരമാകുമെന്നും നാട്ടുകാര്‍ പറഞ്ഞു. വിവരം അറിഞ്ഞ് വില്ലേജ് അധികൃതര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. മഴ തുടരുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/376199/kadiyangad-mahima-flood-15-families-culvert-demand)