---
title: "ജനശ്രീ മിഷൻ സ്വാശ്രയ കേരള ക്യാമ്പയിന്‍ പ്രഖ്യാപിച്ചു: വി.ടി. സൂരജ് എം.എൽ.എക്ക് സ്വീകരണവും ഉന്നത വിജയികൾക്ക് അനുമോദനവും"
english_title: "Janashree Mission Organises Reception for VT Suraj MLA and Felicitates Top Students in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/376364/janashree-mission-reception-vt-suraj-mla-perambra"
published_at: "2026-08-03T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a705b86cbf53_lalalalal.JPG"
keywords: ["Perambra", "Janashree Mission", "VT Suraj MLA", "Swashraya Keralam"]
---

# ജനശ്രീ മിഷൻ സ്വാശ്രയ കേരള ക്യാമ്പയിന്‍ പ്രഖ്യാപിച്ചു: വി.ടി. സൂരജ് എം.എൽ.എക്ക് സ്വീകരണവും ഉന്നത വിജയികൾക്ക് അനുമോദനവും

> **Lead Summary:** **പേരാമ്പ്ര:** ജനശ്രീ മിഷന്‍ പേരാമ്പ്ര ബ്ലോക്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ നടന്ന പേരാമ്പ്ര എം.എല്‍.എ വി.ടി. സൂരജിനുള്ള സ്വീകരണവും ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. ജനശ്രീ സുസ്ഥിര വികസന മിഷന്‍ ജില്ലാ ചെയര്‍മാന്‍ എന്‍. സുബ്രഹ്‌മണ്യന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര:** ജനശ്രീ മിഷന്‍ പേരാമ്പ്ര ബ്ലോക്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ നടന്ന പേരാമ്പ്ര എം.എല്‍.എ വി.ടി. സൂരജിനുള്ള സ്വീകരണവും ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. ജനശ്രീ സുസ്ഥിര വികസന മിഷന്‍ ജില്ലാ ചെയര്‍മാന്‍ എന്‍. സുബ്രഹ്‌മണ്യന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

സ്വാശ്രയ കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി സംസ്ഥാന വ്യാപകമായി ക്യാംപയിന്‍ സംഘടിപ്പിക്കുമെന്നും, സ്വാശ്രയത്വവും സുസ്ഥിര വികസനവുമാണ് ജനശ്രീ മിഷന്റെ പ്രധാന ലക്ഷ്യമെന്നും, തദ്ദേശീയ വിഭവങ്ങളും ജനപങ്കാളിത്തവും  ഉപയോഗപ്പെടുത്തി ഗ്രാമങ്ങളെ സ്വയംപര്യാപ്തമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനത്തുടനീളം ക്യാമ്പയിന്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ വി.ടി. സൂരജ് എം.എല്‍.എക്ക് ജനശ്രീ മിഷന്റെ ഉപഹാരം എന്‍. സുബ്രഹ്‌മണ്യന്‍ കൈമാറി. തുടര്‍ന്ന് വിവിധ പൊതുപരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി അനുമോദിച്ചു.

ബ്ലോക്ക് ചെയര്‍മാന്‍ കെ.കെ. വിനോദന്‍ അധ്യക്ഷത വഹിച്ചു. വി.ടി. സൂരജ് എം.എല്‍.എ, രമേശ് കാവില്‍, ജനശ്രീ സംസ്ഥാന കമ്മിറ്റി അംഗം കെ.പി. ജീവാനന്ദന്‍, ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നളിനി നല്ലൂര്‍, സെമിലി സുനില്‍ എന്നിവര്‍ സംസാരിച്ചു. 

ജനശ്രീ ജില്ലാ കമ്മിറ്റി അംഗം വി. കണാരന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് ബ്ലോക്ക് ട്രഷറര്‍ സി.കെ. സുനിത നന്ദിയും പറഞ്ഞു. എ. ഗോവിന്ദന്‍, ഇ.പി. സജീവന്‍, പ്രകാശന്‍ കന്നാട്ടി, പൊയില്‍ സുരേന്ദ്രന്‍, അശോകന്‍ മേപ്പയ്യൂര്‍, സുബിത കല്ലൂര്‍, ഗീത രാമദാസ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/376364/janashree-mission-reception-vt-suraj-mla-perambra)