---
title: "നൊച്ചാട് ഇടിമിന്നലില്‍ വീട് തകര്‍ന്നു "
english_title: "The house was destroyed by lightning"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/37638/the-house-was-destroyed-by-lightning"
published_at: "2022-04-14T20:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62583c3ae212b_dddd.jpg"
keywords: []
---

# നൊച്ചാട് ഇടിമിന്നലില്‍ വീട് തകര്‍ന്നു 

> **Lead Summary:** **വെള്ളിയൂര്‍:** നൊച്ചാട് പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ ബുധനാഴ്ച്ച വൈകുന്നേരം ഉണ്ടായ ഇടിമിന്നലില്‍ വീട് തകര്‍ന്നു.

## Article Content

**വെള്ളിയൂര്‍:** നൊച്ചാട് പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ ബുധനാഴ്ച്ച വൈകുന്നേരം ഉണ്ടായ ഇടിമിന്നലില്‍ വീട് തകര്‍ന്നു.

മഠത്തില്‍ കണ്ടി ചിരുതക്കുട്ടിയുടെ വീടിന്റെ ചുമര്‍ ഭിത്തിയ്ക്ക് വിള്ളല്‍ സംഭവിക്കുകയും ചുമര്‍ ഭിത്തി അടര്‍ന്ന് വീഴുകയും വയറിങ്ങ് പൂര്‍ണ്ണമായി കത്തിനശിക്കുകയും ചെയ്തു.

മഠത്ത്ക്കണ്ടി വിനോദിന് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഏകദേശം രണ്ടര ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചു. വാര്‍ഡ് മെമ്പര്‍ ഷിജി കൊട്ടാരയ്ക്കല്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/37638/the-house-was-destroyed-by-lightning)