---
title: "പേരാമ്പ്രയില്‍ കിടപ്പുരോഗികള്‍ക്ക് 'ഡോക്ടേഴ്‌സ്, നഴ്‌സസ് ഹോം കെയര്‍' സേവനം ആരംഭിച്ചു"
english_title: "Doctors Nurses Home Care Service Launched in Perambra for Bedridden Patients"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/376396/perambra-doctors-nurses-home-care-service-launched"
published_at: "2026-08-03T16:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7071debd966_huo.JPG"
keywords: ["Perambra", "Home Care", "Palliative Care", "vCNP"]
---

# പേരാമ്പ്രയില്‍ കിടപ്പുരോഗികള്‍ക്ക് 'ഡോക്ടേഴ്‌സ്, നഴ്‌സസ് ഹോം കെയര്‍' സേവനം ആരംഭിച്ചു

> **Lead Summary:** **പേരാമ്പ്ര: **കിടപ്പുരോഗികള്‍ക്ക് വീട്ടിലെത്തി ചികിത്സയും പരിചരണവും നല്‍കുന്നതിനായി 'ഡോക്ടേഴ്‌സ്, നഴ്‌സസ് ഹോം കെയര്‍' സേവനം പേരാമ്പ്രയില്‍ ആരംഭിച്ചു. വിസിഎന്‍പി - വിചിന്തന കമ്മ്യൂണിറ്റി നെറ്റ്വര്‍ക്ക് ഇന്‍ പാലിയേറ്റീവ് കെയര്‍, എരവട്ടൂര്‍ പ്രാവിന്‍സ ഫാമിലി മെഡിക്കല്‍ സെന്ററുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

## Article Content

**പേരാമ്പ്ര: **കിടപ്പുരോഗികള്‍ക്ക് വീട്ടിലെത്തി ചികിത്സയും പരിചരണവും നല്‍കുന്നതിനായി 'ഡോക്ടേഴ്‌സ്, നഴ്‌സസ് ഹോം കെയര്‍' സേവനം പേരാമ്പ്രയില്‍ ആരംഭിച്ചു. വിസിഎന്‍പി - വിചിന്തന കമ്മ്യൂണിറ്റി നെറ്റ്വര്‍ക്ക് ഇന്‍ പാലിയേറ്റീവ് കെയര്‍, എരവട്ടൂര്‍ പ്രാവിന്‍സ ഫാമിലി മെഡിക്കല്‍ സെന്ററുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

പേരാമ്പ്ര ഗ്രാമ പഞ്ചായത്തിലെ 16, 17, 18, 19 വാര്‍ഡുകളിലെ രോഗികള്‍ക്കാണ് ആദ്യഘട്ടത്തില്‍ ഡോക്ടേഴ്‌സ് ഹോം കെയറും നഴ്‌സസ് ഹോം കെയറും ലഭ്യമാക്കുക. വീട്ടില്‍ പോയി പരിശോധന, മരുന്ന് നല്‍കല്‍, മുറിവ് ഡ്രസ്സിംഗ്, പാലിയേറ്റീവ് കെയര്‍ എന്നിവയുള്‍പ്പെടെയുള്ള സേവനങ്ങളാണ് പദ്ധതിയിലൂടെ ലഭിക്കുക.

ഹോം കെയറിനോടനുബന്ധിച്ച് വിചിന്തന വളണ്ടിയേഴ്‌സിനും പ്രവര്‍ത്തകര്‍ക്കുമായുള്ള പഠനക്ലാസ് ഡോ. അര്‍ജുന്‍ ബി. സനോര ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ് കെയറിന്റെ പ്രാധാന്യത്തെക്കുറിച്ചും വീട്ടിലെ പരിചരണ രീതികളെക്കുറിച്ചും ക്ലാസില്‍ വിശദീകരിച്ചു. ചടങ്ങില്‍ ഇ.പി. കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു. ഇ.കെ ശശിധരന്‍ സ്വാഗതം പറഞ്ഞു.

പഞ്ചായത്ത് അംഗം കെ.വി. വത്സന്‍ നായര്‍, നഴ്‌സ് കെ. ഷിബിന, കെ. നാരായണന്‍ മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വിശ്വമഠത്തില്‍ നന്ദി പറഞ്ഞു. സമൂഹത്തില്‍ അവശതയനുഭവിക്കുന്നവര്‍ക്ക് ആശ്വാസമാകുന്ന പദ്ധതിയാണിതെന്ന് സംഘാടകര്‍ അറിയിച്ചു. അടുത്ത ഘട്ടത്തില്‍ കൂടുതല്‍ വാര്‍ഡുകളിലേക്ക് സേവനം വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/376396/perambra-doctors-nurses-home-care-service-launched)