---
title: "കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് ഏക്കറോളം നേന്ത്രവാഴ കൃഷി നശിച്ചു"
english_title: "Heavy Rain Destroys 3 Acres of Nendran Banana Cultivation in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/376451/perambra-banana-cultivation-destroyed-flood-loss"
published_at: "2026-08-03T23:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a70d6dc9d8a9_ytuy.jpg"
keywords: ["Perambra", "Banana Cultivation", "Farmers Loss"]
---

# കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് ഏക്കറോളം നേന്ത്രവാഴ കൃഷി നശിച്ചു

> **Lead Summary:** **പേരാമ്പ്ര: **ഇന്നലെ പെയ്ത കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പേരാമ്പ്ര പഞ്ചായത്തിലെ നേന്ത്രവാഴ കൃഷികള്‍ വെള്ളത്തിനടിയിലായി. നല്ലിക്കന്നത്ത്, മേപ്പള്ളി താഴെ എന്നിവിടങ്ങളിലെ കര്‍ഷകര്‍ക്ക് വന്‍ സാമ്പത്തിക നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.

## Article Content

**പേരാമ്പ്ര: **ഇന്നലെ പെയ്ത കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പേരാമ്പ്ര പഞ്ചായത്തിലെ നേന്ത്രവാഴ കൃഷികള്‍ വെള്ളത്തിനടിയിലായി. നല്ലിക്കന്നത്ത്, മേപ്പള്ളി താഴെ എന്നിവിടങ്ങളിലെ കര്‍ഷകര്‍ക്ക് വന്‍ സാമ്പത്തിക നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.

പേരാമ്പ്ര പഞ്ചായത്തിലെ 21-ാം വാര്‍ഡില്‍ പാട്ടത്തിനെടുത്ത് ഏകദേശം 3 ഏക്കറോളം സ്ഥലത്താണ് കര്‍ഷകര്‍ നേന്ത്രവാഴ കൃഷി നടത്തിയിരുന്നത്. ടി.എം. ശ്രീധരക്കുറുപ്പ് എസ്.കെ. താമഠം, കോരങ്കടവത്ത് മൂസ, നീറ്റാറത്ത് ശിവന്‍, ഇ.കെ. കണ്ണന്‍ തുടങ്ങിയവരുടെ കൃഷിയിടങ്ങളാണ് വെള്ളത്തില്‍ മുങ്ങിയത്.

പകുതി മൂപ്പെത്തിയ വാഴകളാണ് വെള്ളത്തില്‍ മുങ്ങി നശിച്ചത്. വെള്ളം കയറിയതോടെ വാഴകള്‍ പൂര്‍ണമായും കേടായി. കൃഷിക്കായി ലോണ്‍ എടുത്തും മറ്റും വലിയ മുതല്‍മുടക്കിയ കര്‍ഷകര്‍ ഇപ്പോള്‍ കടുത്ത പ്രതിസന്ധിയിലാണ്. വിളവെടുപ്പിന് അടുത്തെത്തി നില്‍ക്കെയാണ് കൃഷി മുഴുവന്‍ നശിച്ചത്. കൃഷി നശിച്ചതോടെ കര്‍ഷകര്‍ക്ക് വമ്പിച്ച നഷ്ടം സംഭവിച്ചിട്ടുണ്ട്.

ലോണ്‍ തിരിച്ചടവും കുടുംബ ചെലവും എങ്ങനെ കണ്ടെത്തുമെന്ന ആശങ്കയിലാണ് അവര്‍. കാര്‍ഷിക വകുപ്പ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് നാശനഷ്ടം വിലയിരുത്തണമെന്നും കര്‍ഷകര്‍ക്ക് ആവശ്യമായ സഹായം നല്‍കണമെന്നും നാട്ടുകാരും അഭ്യര്‍ത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/376451/perambra-banana-cultivation-destroyed-flood-loss)