---
title: "പേരാമ്പ്ര ബസ്സ് സ്റ്റാന്‍ഡില്‍ ബസ്സ് ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി"
english_title: "Bus driver found hanging at Perambra bus stand"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/376474/bus-driver-found-hanging-at-perambra-bus-stand"
published_at: "2026-08-04T09:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a71600911b7c_frt.JPG"
keywords: []
---

# പേരാമ്പ്ര ബസ്സ് സ്റ്റാന്‍ഡില്‍ ബസ്സ് ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

> **Lead Summary:** **പേരാമ്പ്ര : **പേരാമ്പ്ര ബസ്സ് സ്റ്റാന്‍ഡില്‍ ബസ്സ് ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പേരാമ്പ്ര വടകര റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ദോസ്ത് ബസ്സിലെ ഡ്രൈവര്‍ നൊച്ചാട് നരസിംഹ ക്ഷേത്രത്തിന് സമീപം കിഴക്കയില്‍ ഹരീഷ് ആണ് മരിച്ചത്. കിഴക്കയില്‍ ശങ്കരന്റെയും ദേവിയുടെയും മകനാണ്.

## Article Content

**പേരാമ്പ്ര : **പേരാമ്പ്ര ബസ്സ് സ്റ്റാന്‍ഡില്‍ ബസ്സ് ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പേരാമ്പ്ര വടകര റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ദോസ്ത് ബസ്സിലെ ഡ്രൈവര്‍ നൊച്ചാട് നരസിംഹ ക്ഷേത്രത്തിന് സമീപം കിഴക്കയില്‍ ഹരീഷ് ആണ് മരിച്ചത്. കിഴക്കയില്‍ ശങ്കരന്റെയും ദേവിയുടെയും മകനാണ്.

ഇന്നലെ രാത്രി ഡ്യൂട്ടി കഴിഞ്ഞ് ബസ്സില്‍ തന്നെ കിടന്നുറങ്ങിയതാണെന്ന് അറിയുന്നു. രാത്രി പത്തരയ്ക്ക് ഭാര്യ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്ത് വരാമെന്ന് അറിയിച്ചെങ്കിലും പിന്നീട് വിളിച്ചപ്പോള്‍ ഫോണ്‍ റിങ്ങ് ചെയ്യുന്നുണ്ടെങ്കിലും ഫോണെടുത്തില്ല. ഇതിനെ തുടര്‍ന്ന് ഇന്ന് കാലത്ത് സഹോദരന്‍ വന്ന് അന്വേഷിച്ചപ്പോള്‍ ബസ്സിന്റെ ഉള്ളില്‍ പിന്‍വാതില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു.

കാലത്ത് 5 45യോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ ആതിര. മക്കൾ തന്മയ (വിദ്യാർത്ഥി എ യു പി സ്കൂൾ വാല്യക്കോട്), ആലിയ (യുകെജി വിദ്യാർത്ഥിനി രാമല്ലൂർ എൽപി സ്ക്കൂൾ). സഹോദരൻ പ്രജീഷ് (ഡ്രൈവർ വിക്ടറി പേരാമ്പ്ര)

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/376474/bus-driver-found-hanging-at-perambra-bus-stand)