---
title: "വെള്ളിയൂരില്‍ ഭദ്രത കുടുംബശ്രീയുടെ വിഷുകൈനീട്ടം"
english_title: "Bhadrata Kudumbasree's Vishukaineettam in Velliyoor"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/37649/bhadrata-kudumbasrees-vishukaineettam-in-velliyoor"
published_at: "2022-04-14T22:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62584fefa5535_VELL1.JPG"
keywords: []
---

# വെള്ളിയൂരില്‍ ഭദ്രത കുടുംബശ്രീയുടെ വിഷുകൈനീട്ടം

> **Lead Summary:** ** വെള്ളിയൂര്‍** : ഭദ്രത കുടുംബശ്രീ വലിയപറമ്പ് വിഷുകൈനീട്ടം പരിപാടി നൊച്ചാട് ഗ്രാമപഞ്ചായത്തംഗം കെ. അമ്പിളി ഉദ്ഘാടനം ചെയ്തു.

## Article Content

** വെള്ളിയൂര്‍** : ഭദ്രത കുടുംബശ്രീ വലിയപറമ്പ് വിഷുകൈനീട്ടം പരിപാടി നൊച്ചാട് ഗ്രാമപഞ്ചായത്തംഗം കെ. അമ്പിളി ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അഹോരാത്രം പ്രവര്‍ത്തിച്ച ഓട്ടോ ഡ്രൈവര്‍മാരേയും ആര്‍ആര്‍ടി വളര്‍ണ്ടിയര്‍മാരേയും സമൂഹത്തിലെ മുതിര്‍ന്ന പൗരന്മാരേയും പ്രദേശത്തെ തെയ്യം കലാകാരെനെയും ആദരിച്ചു.

യോഗത്തില്‍ ഷോണിമ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രിയ ഷാജു അധ്യക്ഷത വഹിച്ചു. വി.ടി ബാലന്‍, നാരയണന്‍, വി.പി. കേളപ്പന്‍, എ.എം. അനീഷ്, കെ.കെ. കബീര്‍ ടി.പി. രജീഷ്, ബിജു കുനിയില്‍, വി.പി. ഷാജു എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/37649/bhadrata-kudumbasrees-vishukaineettam-in-velliyoor)