---
title: "മേപ്പയ്യൂരില്‍ മുസ്ലിം യൂത്ത് ലീഗ് തൂഫാന്‍ ഐക്യദാര്‍ഢ്യ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: പയ്യോളി ബി.എന്‍. യുണൈറ്റഡ് ചാമ്പ്യന്മാര്‍"
english_title: "Muslim Youth League Thoofan Solidarity Football Tournament Held in Meppayur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/376519/muslim-youth-league-thoofan-football-tournament-meppayur"
published_at: "2026-08-04T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a71857207ccf_lalalalal.JPG"
keywords: ["Meppayur", "Muslim Youth League", "Thoofan", "Football Tournament", "Anti Drugs"]
---

# മേപ്പയ്യൂരില്‍ മുസ്ലിം യൂത്ത് ലീഗ് തൂഫാന്‍ ഐക്യദാര്‍ഢ്യ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: പയ്യോളി ബി.എന്‍. യുണൈറ്റഡ് ചാമ്പ്യന്മാര്‍

> **Lead Summary:** **പേരാമ്പ്ര: **ലഹരിക്കെതിരെ കേരള സര്‍ക്കാര്‍ നടത്തുന്ന ഓപ്പറേഷന്‍ തൂഫാന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുസ്ലിം യൂത്ത് ലീഗ് മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച സി.പി. അബ്ദുള്ള എവര്‍ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സമാപിച്ചു. 

## Article Content

**പേരാമ്പ്ര: **ലഹരിക്കെതിരെ കേരള സര്‍ക്കാര്‍ നടത്തുന്ന ഓപ്പറേഷന്‍ തൂഫാന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുസ്ലിം യൂത്ത് ലീഗ് മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച സി.പി. അബ്ദുള്ള എവര്‍ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സമാപിച്ചു. 

കനത്ത മഴയെ വകവെക്കാതെ 16 ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റ് ഫുട്‌ബോളാണ് യഥാര്‍ത്ഥ ലഹരിയെന്ന് കാണിച്ചുകൊടുക്കുന്നതായിരുന്നു. ആവേശകരമായ ഫൈനല്‍ പോരാട്ടത്തില്‍ ബി.എന്‍. യുണൈറ്റഡ് പയ്യോളി ചാമ്പ്യന്മാരായി. മണപ്പുറം എഫ്.സി രണ്ടാം സ്ഥാനം കരസ്ഥമാക്കി. 

മേപ്പയ്യൂര്‍ സ്റ്റേഡിയത്തില്‍ നടന്ന ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം 'തൂഫാന്‍ കിക്ക്' എടുത്തുകൊണ്ട് മുസ്ലിം ലീഗ് മേപ്പയ്യൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കമ്മന അബ്ദുറഹ്‌മാന്‍ നിര്‍വഹിച്ചു. ലഹരിക്കെതിരായ സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുകയാണ് ഈ കായിക മേളയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. 

ചടങ്ങില്‍ മുസ്ലിം യൂത്ത് ലീഗ് നേതാവ് ഷാഹിദ് മേപ്പാട്ട് അധ്യക്ഷത വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന നിരീക്ഷകനും മുസ്ലിം ലീഗ് ട്രഷറുമായ കെ.എം.എ. അസീസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

എം.എം. അഷ്‌റഫ്, കീഴ്‌പോട്ട് അമ്മദ്, സി.കെ. ജറീഷ്, സി.കെ ഹാഫിസ് , എം.കെ. ഫസലുറഹ്‌മാന്‍, അജ്‌നാസ് കാരയില്‍,പഞ്ചായത്തംഗം വി.പി ജാഫര്‍, ഷബീര്‍ ജന്നത്ത്, അര്‍ഷിന, അജ്മല്‍ നരക്കോട്, അന്‍സാര്‍ കമ്മന, നസറുദ്ധീന്‍ വി.വി എന്നിവര്‍ സംസാരിച്ചു. ജേതാക്കള്‍ക്കുള്ള ട്രോഫി മുഹമ്മദ് എരവത്ത് സമ്മാനിച്ചു.

ലഹരി ഉപയോഗത്തിനെതിരെ യുവാക്കളെ അണിനിരത്താനും കായിക സംസ്‌കാരം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് മുസ്ലിം യൂത്ത് ലീഗ് ഈ ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/376519/muslim-youth-league-thoofan-football-tournament-meppayur)