---
title: "പേരാമ്പ്രയില്‍ ഡോ: ബി.ആര്‍. അംബേദ്ക്കര്‍ അനുസ്മരണം നടത്തി"
english_title: "In Perambra, Dr. B.R. Ambedkar conducted the memorial"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/37652/in-perambra-dr-br-ambedkar-conducted-the-memorial"
published_at: "2022-04-14T22:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625854889d4c1_BR1.jpg"
keywords: []
---

# പേരാമ്പ്രയില്‍ ഡോ: ബി.ആര്‍. അംബേദ്ക്കര്‍ അനുസ്മരണം നടത്തി

> **Lead Summary:** **പേരാമ്പ്ര :** ഭരണഘടന ശില്പിയും പാവങ്ങളുടെ പടത്തലവനുമായ ഡോ: ബി ആര്‍ അംബേദ്കറുടെ ജന്മദിനത്തില്‍ ബിജെപി പേരാമ്പ്ര മണ്ഡലം കമ്മിറ്റി അംബേദ്കര്‍ അനുസ്മരണം നടത്തി.

## Article Content

**പേരാമ്പ്ര :** ഭരണഘടന ശില്പിയും പാവങ്ങളുടെ പടത്തലവനുമായ ഡോ: ബി ആര്‍ അംബേദ്കറുടെ ജന്മദിനത്തില്‍ ബിജെപി പേരാമ്പ്ര മണ്ഡലം കമ്മിറ്റി അംബേദ്കര്‍ അനുസ്മരണം നടത്തി.

പേരാമ്പ്രയില്‍ നടന്ന ചടങ്ങില്‍ പുഷ്പാര്‍ച്ചന, പഴയ കാല പ്രവര്‍ത്തകരെ ആദരിക്കല്‍ എന്നിവയും നടന്നിരുന്നു. പരിപാടി ബി ജെ പി ഉത്തരമേഖല സെക്രട്ടറി എന്‍.പി. രാമദാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് കെ.കെ. രജീഷ് അധ്യക്ഷത വഹിച്ചു.

പാവങ്ങളുടെ പടത്തലവനായ അംബേദ്കറിനെ കോണ്‍ഗ്രസ്സ് സര്‍ക്കാറുകള്‍ അവഗണിക്കുകയായിരുന്നെന്ന് രാമദാസ് കുറ്റപ്പെടുത്തി. 

തറമല്‍ രാഗേഷ്, കെ. രാഘവന്‍, കെ.പി.ടി. വത്സലന്‍, കെ.പി. കുഞ്ഞിക്കണ്ണന്‍, ടി.എം. ഹരിദാസ്, കെ.പി. ബാബു, കെ.പി. രാഘവന്‍, ചന്ദ്രന്‍ ചക്കുളങ്ങര എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/37652/in-perambra-dr-br-ambedkar-conducted-the-memorial)