---
title: "കൂത്താളി പഷ്ണിപറമ്പില്‍ നിരവധി വീടുകളില്‍ വെള്ളം കയറി; കൃഷികള്‍ നശിച്ചു"
english_title: "Heavy Rain Floods Houses in Koothali, Crops Damaged in Pashniparambu"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/376564/koothali-flood-pashniparambu-houses-crops-damaged"
published_at: "2026-08-04T14:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a71a4c406b10_polm.JPG"
keywords: ["Koothali", "Pashniparambu"]
---

# കൂത്താളി പഷ്ണിപറമ്പില്‍ നിരവധി വീടുകളില്‍ വെള്ളം കയറി; കൃഷികള്‍ നശിച്ചു

> **Lead Summary:** കൂത്താളി: ശക്തമായ മഴയെ തുടര്‍ന്ന് കൂത്താളി ഗ്രാമപഞ്ചായത്തിലെ 7-ാം വാര്‍ഡിലെ പഷ്ണിപറമ്പ് പ്രദേശത്ത് നിരവധി വീടുകളില്‍ മഴവെള്ളം കയറി. ചെറുപുഴ നിറഞ്ഞൊഴുകിയതാണ് നാശനഷ്ടങ്ങള്‍ക്ക് കാരണമായത്. പുഴ കരകവിഞ്ഞതോടെ ഒഴുകിയെത്തിയ വെള്ളം വീടുകളിലേക്ക് കയറുകയായിരുന്നു.

## Article Content

കൂത്താളി: ശക്തമായ മഴയെ തുടര്‍ന്ന് കൂത്താളി ഗ്രാമപഞ്ചായത്തിലെ 7-ാം വാര്‍ഡിലെ പഷ്ണിപറമ്പ് പ്രദേശത്ത് നിരവധി വീടുകളില്‍ മഴവെള്ളം കയറി. ചെറുപുഴ നിറഞ്ഞൊഴുകിയതാണ് നാശനഷ്ടങ്ങള്‍ക്ക് കാരണമായത്. പുഴ കരകവിഞ്ഞതോടെ ഒഴുകിയെത്തിയ വെള്ളം വീടുകളിലേക്ക് കയറുകയായിരുന്നു.

തലപൊയില്‍ രാധാകൃഷ്ണന്‍, പഷ്ണിപറമ്പില്‍ വേണു, പഷ്ണിപറമ്പില്‍ പുഷ്പരാജന്‍, പഷ്ണിപറമ്പില്‍ നന്ദനന്‍ എന്നിവരുടെ വീടുകളില്‍ കാര്യമായ വെള്ളക്കെട്ട് ഉണ്ടായി. വീടുകളില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളും വെള്ളത്തില്‍ മുങ്ങി. വെള്ളം കൃഷിയിടങ്ങളിലേക്കും കയറിയതോടെ കാര്‍ഷിക വിളകള്‍ക്കും വലിയ നാശം സംഭവിച്ചു.

നേന്ത്രവാഴയും പച്ചക്കറി കൃഷികളുമാണ് പ്രധാനമായും നശിച്ചത്. വെള്ളം കയറിയ വീടുകള്‍ കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉമ്മര്‍ തണ്ടോറയും വാര്‍ഡ് അംഗം രവീന്ദ്രന്‍ കേളോത്തും സന്ദര്‍ശിച്ചു. ബാധിത കുടുംബങ്ങളുടെ പ്രശ്‌നങ്ങള്‍ അവര്‍ നേരിട്ട് കേട്ടു. അടിയന്തര സഹായം ലഭ്യമാക്കുന്നതിനും നഷ്ടപരിഹാര നടപടികള്‍ സ്വീകരിക്കുന്നതിനുമുള്ള കാര്യങ്ങള്‍ പഞ്ചായത്ത് പരിശോധിച്ചു വരികയാണ്.

ആരോഗ്യപ്രവര്‍ത്തകരും വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. കൂടുതല്‍ മഴ പെയ്താല്‍ സ്ഥലം മാറ്റേണ്ടി വരുന്ന കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള മുന്‍കരുതലുകളും പഞ്ചായത്ത് സ്വീകരിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/376564/koothali-flood-pashniparambu-houses-crops-damaged)