---
title: "വെള്ളിയൂരില്‍ മുഹൈസ് ഫാഷന്‍ ടൈലറിംഗ് പരിശീലന കേന്ദ്രം പ്രവര്‍ത്തനം തുടങ്ങി"
english_title: "Mu Hais Fashion Tailoring Training Centre Inaugurated in Velliyoor"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/376567/mu-hais-fashion-tailoring-training-centre-velliyoor"
published_at: "2026-08-04T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a71a85241f75_puls.JPG"
keywords: []
---

# വെള്ളിയൂരില്‍ മുഹൈസ് ഫാഷന്‍ ടൈലറിംഗ് പരിശീലന കേന്ദ്രം പ്രവര്‍ത്തനം തുടങ്ങി

> **Lead Summary:** **വെള്ളിയൂര്‍: **സ്ത്രീകളുടെ തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാനും സ്വയംതൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കാനും ലക്ഷ്യമിട്ട് മുഹൈസ് ഫൗണ്ടേഷന്‍ വനിതാ വിങ്ങിന്റെയും ഗ്രാമപഞ്ചായത്ത് അംഗം പി. നസീറയുടെ മെമ്പര്‍ കെയര്‍ പദ്ധതിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ വെള്ളിയൂരില്‍ ഫാഷന്‍ ടൈലറിംഗ് പരിശീലന കേന്ദ്രം ആരംഭിച്ചു. 

## Article Content

**വെള്ളിയൂര്‍: **സ്ത്രീകളുടെ തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാനും സ്വയംതൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കാനും ലക്ഷ്യമിട്ട് മുഹൈസ് ഫൗണ്ടേഷന്‍ വനിതാ വിങ്ങിന്റെയും ഗ്രാമപഞ്ചായത്ത് അംഗം പി. നസീറയുടെ മെമ്പര്‍ കെയര്‍ പദ്ധതിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ വെള്ളിയൂരില്‍ ഫാഷന്‍ ടൈലറിംഗ് പരിശീലന കേന്ദ്രം ആരംഭിച്ചു. 

ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് അംഗം എസ്. രാജീവ്, കുന്നരം വെള്ളി മഹല്ല് പ്രസിഡന്റ് കെ.എം. സൂപ്പി എന്നിവര്‍ ചേര്‍ന്ന് പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വനിതാ വിങ് ചെയര്‍പേഴ്‌സണ്‍ സി. നസീറ അധ്യക്ഷത വഹിച്ചു.

മെമ്പര്‍ കെയര്‍ പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന ഈ കേന്ദ്രത്തിന്റെ ലക്ഷ്യവും പ്രവര്‍ത്തന രീതിയും പി. നസീറ വിശദീകരിച്ചു.

ആധുനിക രീതിയിലുള്ള ഫാഷന്‍ ഡിസൈനിംഗും ടൈലറിംഗും ഉള്‍പ്പെടുന്ന പരിശീലനമാണ് ഇവിടെ നല്‍കുക. തയ്യല്‍ മേഖലയില്‍ തൊഴില്‍ അവസരങ്ങള്‍ തേടുന്ന വനിതകള്‍ക്ക് പ്രായോഗിക പരിശീലനത്തോടൊപ്പം സംരംഭകത്വ പരിശീലനവും നല്‍കാനാണ് ലക്ഷ്യമെന്ന് സംഘാടകര്‍ പറഞ്ഞു. 

ചടങ്ങില്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. കെ.എം. നസീര്‍, എടവന അബ്ദുല്‍ മജീദ്, നസീര്‍ നൊച്ചാട്, ഫിറോസ് കെ.ടി, മര്‍ഹബ മുഹമ്മദ്, ഇ.ടി. മുഹമ്മദ് കോയ, ടി.കെ. റാബിയ, സ്വാലിഹ അഷ്‌റഫ്, റെജില റഫീഖ്, ഷക്കീല മുഹമ്മദലി, കെ.എ. ജലീല്‍, ഇ.ടി. ഹമീദ്, ഇ.ടി. ജസീം, എടവന ഖാലിദ്, എടവന സുരേന്ദ്രന്‍, അബ്ദുള്ള ബുഹാരി തുടങ്ങിയവര്‍ സംസാരിച്ചു. 

സ്ത്രീകളെ സാമ്പത്തികമായി സ്വാശ്രയരാക്കുക എന്നതാണ് ഈ പരിശീലന കേന്ദ്രത്തിന്റെ പ്രധാന ലക്ഷ്യമെന്ന് മു ഹൈസ് ഫൗണ്ടേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/376567/mu-hais-fashion-tailoring-training-centre-velliyoor)