---
title: "മഴക്കെടുതിയില്‍ വിറച്ച് കേരളം; എട്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട്"
english_title: "Kerala reels under heavy rains; Red alert in eight districts"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/376590/kerala-reels-under-heavy-rains-red-alert-in-eight-districts"
published_at: "2026-08-04T15:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a71b2f7affd4_serrrr.JPG"
keywords: []
---

# മഴക്കെടുതിയില്‍ വിറച്ച് കേരളം; എട്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

> **Lead Summary:** **കോഴിക്കോട്: **സംസ്ഥാനത്ത് കാലവര്‍ഷം കനക്കുന്നു. അടുത്ത നാല് ദിവസവും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എട്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ടും നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു.

## Article Content

**കോഴിക്കോട്: **സംസ്ഥാനത്ത് കാലവര്‍ഷം കനക്കുന്നു. അടുത്ത നാല് ദിവസവും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എട്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ടും നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു.

പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 204.4 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുന്ന അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. മലപ്പുറം, തൃശൂര്‍, പാലക്കാട്, ആലപ്പുഴ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്.

ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച ഇടങ്ങളില്‍ 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാമെന്നാണ് കണക്കുകൂട്ടല്‍. യെല്ലോ അലേര്‍ട്ട് ബാധകമായ ജില്ലകളില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായേക്കാവുന്നതിനാല്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/376590/kerala-reels-under-heavy-rains-red-alert-in-eight-districts)