---
title: "പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിച്ചു: പേരാമ്പ്രയില്‍ അധിക ബാച്ചുകള്‍ അനുവദിച്ചു, എം.എസ്.എഫ് യോഗം മേപ്പയ്യൂരില്‍"
english_title: "MSF Welcomes Additional Plus One Batches in Perambra to Resolve Seat Shortage"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/376593/msf-convention-perambra-additional-plus-one-batches"
published_at: "2026-08-04T15:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a71b89ff2110_puls.JPG"
keywords: ["Perambra", "MSF", "Plus One", "Seat Shortage", "Education", "UDF Government", "F"]
---

# പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിച്ചു: പേരാമ്പ്രയില്‍ അധിക ബാച്ചുകള്‍ അനുവദിച്ചു, എം.എസ്.എഫ് യോഗം മേപ്പയ്യൂരില്‍

> **Lead Summary:** **മേപ്പയ്യൂര്‍: **എംഎസ്എഫ് സ്‌കൂള്‍ തല കണ്‍വെന്‍ഷന്‍ മേപ്പയ്യൂര്‍ പഞ്ചായത്ത് തല ഉദ്ഘാടനം സംഘടിപ്പിച്ചു. പേരാമ്പ്ര നിയോജക മണ്ഡലം എംഎസ്എഫ് പ്രസിഡന്റ് എം.കെ. ഫസലുറഹ്‌മാന്‍ എംഎസ്എഫ് സ്‌കൂള്‍ തല കണ്‍വെന്‍ഷന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

## Article Content

**മേപ്പയ്യൂര്‍: **എംഎസ്എഫ് സ്‌കൂള്‍ തല കണ്‍വെന്‍ഷന്‍ മേപ്പയ്യൂര്‍ പഞ്ചായത്ത് തല ഉദ്ഘാടനം സംഘടിപ്പിച്ചു. പേരാമ്പ്ര നിയോജക മണ്ഡലം എംഎസ്എഫ് പ്രസിഡന്റ് എം.കെ. ഫസലുറഹ്‌മാന്‍ എംഎസ്എഫ് സ്‌കൂള്‍ തല കണ്‍വെന്‍ഷന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കുന്നതിനായി പേരാമ്പ്ര നിയോജക മണ്ഡലത്തിലെ മൂന്ന് സ്‌കൂളുകളില്‍ അധിക ബാച്ചുകള്‍ അനുവദിച്ച യുഡിഎഫ് സര്‍ക്കാരിന്റെയും എംഎല്‍എ അഡ്വ. ഫാത്തിമ തഹിലിയയുടെയും പ്രവര്‍ത്തനം വിദ്യാര്‍ത്ഥികള്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്നതാണെന്നും, സീറ്റ് ക്ഷാമം കാരണം പഠനം മുടങ്ങാന്‍ പോകുന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം പരിഗണിച്ച് എംഎസ്എഫ് നടത്തിയ ഇടപെടലിനെ തുടര്‍ന്നാണ് പേരാമ്പ്ര മണ്ഡലത്തിലെ മൂന്ന് സ്‌കൂളുകളില്‍ പുതിയ ബാച്ചുകള്‍ അനുവദിച്ചതെന്നും, വര്‍ഷങ്ങളായി ഇടത് സര്‍ക്കാര്‍ മണ്ഡലത്തോട് കാണിച്ച അവഗണനയ്ക്കും വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങള്‍ക്കുമെതിരെയുള്ള ഈ നടപടിയെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാര്‍ത്ഥികളെ ചേര്‍ത്തുനിര്‍ത്തുന്ന സമീപനമാണ് യുഡിഎഫ് സര്‍ക്കാരിനും പേരാമ്പ്ര എംഎല്‍എയ്ക്കും ഉള്ളതെന്നും, വിദ്യാഭ്യാസ രംഗത്തെ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ അവര്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചായത്ത് എംഎസ്എഫ് പ്രസിഡന്റ് മുഹമ്മദ് ഷാദി അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ട്രഷറര്‍ ആഷിഖ് പുല്ല്യോട്ട് മുഖ്യ പ്രഭാഷണം നടത്തി.മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് കമ്മന അബ്ദുറഹിമാന്‍ മുഖ്യ അതിഥിയായി.

അമ്മദ് കീഴ്‌പോട്ട്, മുജീബ് കോമത്ത്, മുഹമ്മദ് അഫ്‌നാന്‍, മുഹമ്മദ് റസല്‍, മുഹമ്മദ് നിഹാല്‍, നിഹാല്‍ മുനീര്‍, ഹാദി മുഹമ്മദ്, മുഹമ്മദ് നസീം, എം.കെ. മുഹമ്മദ്, പി.പി. അമാന്‍, പി.കെ. ഷഹസാദ്, മുഹമ്മദ് റാദില്‍, ഹനാന്‍ ഹസ്സന്‍, കെ. ആത്തിഫ്, ഷാമില്‍ റംസാന്‍, മുഹമ്മദ് തന്‍വീര്‍, ഹാത്തിക്ക് നബ്ഹാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് എംഎസ്എഫ് തുടര്‍ന്നും ഇടപെടലുകള്‍ നടത്തുമെന്ന് യോഗം തീരുമാനിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/376593/msf-convention-perambra-additional-plus-one-batches)