---
title: "ഇ.ശ്രീനിവാസന്റെ നിര്യാണത്തില്‍ അനുശോചന യോഗം സംഘടിപ്പിച്ചു"
english_title: "A condolence meeting was held on the death of E. Srinivasan"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/37663/a-condolence-meeting-was-held-on-the-death-of-e-srinivasan"
published_at: "2022-04-15T08:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6258e27d3a00f_dddd.jpg"
keywords: []
---

# ഇ.ശ്രീനിവാസന്റെ നിര്യാണത്തില്‍ അനുശോചന യോഗം സംഘടിപ്പിച്ചു

> **Lead Summary:** ** പേരാമ്പ്ര:** ആവള യു.പി സ്‌കൂളിലെ മുന്‍ പ്രധാന അദ്ധ്യാപകനും, സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന ഇ .ശ്രീനിവാസന്റെ നിര്യാണത്തില്‍ ആവള യു.പി സ്‌കൂളില്‍ അനുശോചന പരിപാടി സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര:** ആവള യു.പി സ്‌കൂളിലെ മുന്‍ പ്രധാന അദ്ധ്യാപകനും, സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന ഇ .ശ്രീനിവാസന്റെ നിര്യാണത്തില്‍ ആവള യു.പി സ്‌കൂളില്‍ അനുശോചന പരിപാടി സംഘടിപ്പിച്ചു.

സ്മിത. ജി എസ് സ്വാഗതം പറഞ്ഞ യോഗത്തില്‍ പിടിഎ പ്രസിഡന്റ് എം.എം രഘുനാഥ് അധ്യക്ഷനായി. സ്‌കൂള്‍ പ്രധാന അദ്ധ്യാപിക പി. സുനിത, പി.ടി.എ കമ്മിറ്റി അംഗങ്ങളായ ഷാനവാസ് കൈവേലി, ഇ.എം വിജേഷ്, ഇ.കെ പ്രമോദ്, മാനേജ് മെന്റ് പ്രതിനിധി അരീക്കല്‍ രാജന്‍, സ്‌കൂള്‍ മുന്‍ അദ്ധ്യാപകന്‍ കണാരന്‍ , സ്റ്റാഫ് സെക്രട്ടറി അമ്മദ് നൊച്ചാട്ട്, അദ്ധ്യാപകരായ സുനില്‍ ഷാജി, മഞ്ജുള, കൃഷ്ണകുമാര്‍, ഷിജിത്ത്, അഭിന, റീന, സീന ഭായ് എന്നിവര്‍ സംസാരിച്ചു.

പേരാമ്പ്ര: സാമൂഹ്യ - സാംസ്‌കാരിക രാഷ്ട്രീയ പ്രവര്‍ത്തകനും പേരാമ്പ്ര സഹൃദയ വേദി ഭാരവാഹിയുമായിരുന്ന ആവള ശ്രീനവാസന്റെ നിര്യാണത്തില്‍ പേരാമ്പ്ര സഹൃദയ വേദി അനുശോചിച്ചു.

പ്രസിഡന്റ് എരവട്ടൂര്‍ ബാലകൃഷ്ണന്‍ അദ്ധ്യക്ഷനായി. കെ.ടി.ബി.കല്‍പത്തൂര്‍, എ.കെ.ചന്ദ്രന്‍, ആവള വിജയന്‍, പി.സി.ബാബു, ടീ.കെ.മുരളീധരന്‍, മഹിമ രാഘവന്‍ നായര്‍, കെ.കെ.ദിവാകരന്‍, എന്‍.കെ.കുഞ്ഞിമുഹമ്മദ്, സി.കെ.ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/37663/a-condolence-meeting-was-held-on-the-death-of-e-srinivasan)